ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ സ്ത്രീകള്‍ മുഖ്യമന്ത്രിയുടെ കാല്‍ കഴുകുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗുരൂ പൂര്‍ണിമ ദിനത്തിലാണ് സ്ത്രീകള്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റ കാല്‍കഴുകിയത്. ജംഷഡ്പൂര്‍ നഗരത്തില്‍ ഞായറാഴ്ച്ചയായിരുന്നു സംഭവം. പാവപ്പെട്ട ജനങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ചടങ്ങില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗുരു മഹോത്സവ് എന്ന ചടങ്ങില്‍ മുഖ്യാഥിതിയായി എത്തിയതായിരുന്നു അദ്ദേഹം. പാത്രത്തില്‍ പൂക്കളുടെ ഇതളുകള്‍ നിറക്കുകയും പിന്നീട് അത് മന്ത്രിയുടെ കാലുകളില്‍ അര്‍പ്പിക്കുകയും ചെയ്തു.

ഹിന്ദുക്കളും, ബുദ്ധമതക്കാരും, ജൈനരുമെല്ലാം പ്രധാനപ്പെട്ട ഒരാചാരമായാണ് ഗുരുപൂര്‍ണിമ നടത്തുന്നത്. തങ്ങളുടെ ജീവിതത്തില്‍ ഉടനീളം വെളിച്ചത്തിന്റെ പാദതയിലേക്ക് നയിച്ച ഗുരുവിനുള്ള ബഹുമാനമായാണ് ഈ ആഘോഷം കൊണ്ടാടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് സന്നദ്ധ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും സംസ്ഥാനത്ത് പ്രതിഷേധം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook