ന്യൂഡൽഹി: ഗതാഗത നിയമം തെറ്റിച്ചു വന്ന വാഹനം സ്വന്തം ജീവൻ പണയം വച്ച് തടഞ്ഞ ട്രാഫിക് പൊലീസുകാരന് കൈയ്യടി. ഗുഡ്‌ഗാവിലെ സിഗ്നേച്ചർ ടവർ ചൗക്കിന് സമീപമായിരുന്നു നാടകീയത നിറഞ്ഞ രംഗങ്ങൾ അരങ്ങേറിയത്.

ഗതാഗത നിയമം തെറ്റിച്ച് റോങ് സൈഡിൽ എസ്‌യുവി ഓടിച്ച് വന്ന വാഹന ഉടമയോട് വണ്ടി ഒതുക്കി നിർത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാഹനം പിറകോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെ തടയുന്നതിനായി പൊലീസുകാരൻ വാഹനത്തിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു. പൊലീസുകാരൻ മുന്നിൽ നിൽക്കുന്നത് കണ്ടെങ്കിലും വാഹനം നിർത്താൻ കൂട്ടാക്കാതെ വാഹനം മുന്നോട്ടെടുക്കുന്നത് കണ്ട പൊലീസുകാരൻ വണ്ടിയുടെ ബോണറ്റിന് മുകളിലേക്ക് ചാടിക്കയറി അള്ളിപ്പിടിച്ചു കിടക്കുകയായിരുന്നു.

ബോണറ്റിൽ അള്ളിപ്പിടിച്ച് കിടന്ന പൊലീസുകാരനുമായി മൂന്ന് മീറ്ററോളം വാഹനം പോയി. അതിനുശേഷമാണ് വാഹനം നിർത്തിയത്. മുന്നിലുണ്ടായിരുന്ന വാഹനം കാരണമാണ് താൻ വാഹനം നിർത്താത്തതെന്ന് വാഹന ഉടമ പറഞ്ഞത്. വാഹന ഉടമയെ അറസ്റ്റു ചെയ്യുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്താ എജൻസിയായ എഎൻഐ ആണ് പുറത്തുവിട്ടത്. കഴിഞ്ഞ മാസം തെക്കൻ ഡൽഹിയിൽ ചെക്കിങ്ങിനായി നിർത്താൻ ആവശ്യപ്പെട്ട ലോറി മുന്നോട്ടെടുത്ത് ഒരു ട്രാഫിക് പൊലീസ് മരിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ