ഗുഡ്ഗാവ്: ക്ലാസിൽ സംസാരിച്ചതിന് കുട്ടികളുടെ വായിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് അദ്ധ്യാപികയുടെ ക്രൂരത. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. സ്വാകാര്യ സ്കൂളിലെ അദ്ധ്യാപികയാണ് ക്ലാസിൽ സംസാരിച്ചതിന് എൽകെജി വിദ്യാർത്ഥികളുടെ വായിൽ സെല്ലോടേപ്പ് ഒട്ടിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിക്കാൻ തുടങ്ങിയത്. വീഡിയോയിൽ ഒരു അദ്ധ്യാപിക രണ്ട് കുട്ടികളുടെ വായിൽ സെല്ലോ ടേപ്പ് ഒട്ടിക്കുന്നത് വ്യക്തമാണ്. ഒരു ആൺകുട്ടിയുടെയും ഒരു പെൺകുട്ടിയുടെയും വായിലാണ് അദ്ധ്യാപിക ക്ലാസ് നടക്കുന്നതിനിടയിൽ ടേപ്പ് ഒട്ടിക്കുന്നത്.

രണ്ട് കുട്ടികളുടെയും മാതാപിതാക്കൾ പരാതി നൽകിയതോടെ അദ്ധ്യാപികയെ സ്കൂൾ മാനേജ്മെന്റ് സസ്‍പെൻഡ് ചെയ്തു.

“കുട്ടികളുടെ മാതപിതാക്കൾ പരാതി നൽകിയപ്പോൾ തന്നെ അദ്ധ്യാപികക്കെതിരെ കർശന നടപടി എടുത്തു. അവരെ സസ്‍പെൻഡ് ചെയ്തു,” സ്കൂൾ പ്രിൻസിപ്പൽ ഗുരുരാജ് പറഞ്ഞു.

മുഴുവൻ ക്ലാസിനെയും ശല്യപ്പെടുത്തുന്ന തരത്തിൽ പെരുമാറിയതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും, ഈ കുട്ടികൾ ക്ലാസിൽ മോശം ഭാഷ ഉപയോഗിക്കാറുണ്ടെന്നുമാണ് അദ്ധ്യാപികയുടെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ