scorecardresearch
Latest News

വോട്ട് ചോദിച്ചെത്തിയപ്പോള്‍ ചെരുപ്പ് മാല; വോട്ടറെ തിരിച്ചടിച്ച് ബിജെപി എംഎല്‍എ: വീഡിയോ

ഹാരം അണിയിച്ച് ഒരു സെക്കന്‍ഡ് കഴിഞ്ഞപ്പോഴാണ് തന്റെ കഴുത്തില്‍ കിടക്കുന്നത് ചെരുപ്പ് മാലയാണെന്ന് എംഎല്‍എ തിരിച്ചറിഞ്ഞത്

വോട്ട് ചോദിച്ചെത്തിയപ്പോള്‍ ചെരുപ്പ് മാല; വോട്ടറെ തിരിച്ചടിച്ച് ബിജെപി എംഎല്‍എ: വീഡിയോ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ചൂടില്‍ മുഴുകിയ മധ്യപ്രദേശിലെ നാഗഡ കച്ച്‌റോഡില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എ ദിലീപ് ഷെഖാവത്തിന് ചെരുപ്പ് മാലയിട്ട് സ്വീകരണം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ച് തന്റെ മണ്ഡലത്തിലെ ഒരു ഗ്രാമത്തിലെത്തിയപ്പോഴാണ് സംഭവം.

കാവി നിറത്തിലുള്ള തൊപ്പിയും ധരിച്ചുകൊണ്ടാണ് ചെരുപ്പ് മാല അണിയിച്ച ആള്‍ എത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹാരം അണിയിച്ച് ഒരു സെക്കന്റ് കഴിഞ്ഞപ്പോഴാണ് തന്റെ കഴുത്തില്‍ കിടക്കുന്നത് ചെരുപ്പ് മാലയാണെന്ന് എംഎല്‍എ തിരിച്ചറിഞ്ഞത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍, ചെരുപ്പ് മാല കണ്ട എംഎല്‍എ ക്ഷുഭിതനാകുകയും തുടര്‍ന്ന് ഹാരം വലിച്ചെറിഞ്ഞ് ചെറുപ്പക്കാരനെ മര്‍ദ്ദിക്കുകയും ചെയ്യുന്നത് കാണാം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Watch bjp mla seeking votes welcomed with garland of shoes in madhya pradesh