Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി
പൊലീസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് മുതല്‍
ചൈനീസ് വാക്സിന്‍ സിനൊഫാമിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
യൂറോപ്പ ലീഗ്: റോമയെ തകര്‍ത്ത് യുണൈറ്റഡ് ഫൈനലില്‍, എതിരാളികള്‍ വിയ്യാറയല്‍

‘പരിക്കേറ്റ കടുവ കൂടുതൽ അപകടകാരിയാവും;’ കൊൽക്കത്തയിൽ വീൽചെയറിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി മമത

“പരിക്കേറ്റ കാലോട് കൂടി തന്നെ ബംഗാളിലുടനീളം സഞ്ചരിക്കും. നമ്മൾ മുന്നേറും. ബംഗാളിനെ ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തുന്നവരെ പരാജയപ്പെടുത്തണം,” മമത പറഞ്ഞു

Mamata Banerjee, Mamata Banerjee back on wheelchair, Mamata Banerjee campaigns on wheelchair, Bengal elections, Bengal news, മമത ബാനർജി, പശ്ചിമ ബംഗാൾ, തിരഞ്ഞെടുപ്പ്, ie malayalam

നന്ദിഗ്രാമിൽ വച്ച് കാലിന് പരിക്കേറ്റ് നാല് ദിവസത്തിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഞായറാഴ്ച വീൽചെയറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. കൊൽക്കത്തയിലെ റാലിയിലാണ് മമത പങ്കെടുത്തത്. പരിക്കേറ്റ കടുവയെന്നാൽ അത് കൊല്ലപ്പെട്ട കടുവയെപ്പോലല്ലെന്നും അത് കൂടുതൽ അപകടകാരിയാവുമെന്നും മമത പറഞ്ഞു. ഒരു ഗൂഢാലോചനയ്ക്ക് മുന്നിലും താൻ തകർന്ന് പോവില്ലെന്നും മമത പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മമത നന്ദഗ്രാമിൽ നിന്നാണ് മത്സരിക്കുന്നത്. ഒരിക്കൽ മമതയുടെ അടുത്ത വിശ്വസ്ഥനായിരുന്ന അടുത്തിടെ ബിജെപിയിൽ ചേർന്ന കാബിനറ്റ് മന്ത്രിയായ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിൽ ബിജെപി സ്ഥാനാർത്ഥിയായി മമതയെ നേരിടുന്നത്.

Read More: മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

തന്നോട് ഡോക്ടർമാർ വിശ്രമിക്കാനാണ് പറഞ്ഞതെന്നും എന്നാൽ താൻ വിശ്രമിക്കുകയാണെങ്കിൽ എങ്ങനെ ബംഗാളിലെ ജനങ്ങളിലേക്ക് എത്തിച്ചേരാനാവുമെന്നും മമത ചോദിച്ചു.

“എനിക്ക് വേദനയുണ്ട്, ആരോഗ്യവുമില്ല, പക്ഷേ എന്റെ ലക്ഷ്യം അതേപടി തുടരുന്നു. എന്റെ ശരീരത്തിൽ മുറിവുകളുണ്ട്. 15 ദിവസം വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു, പക്ഷേ ഞാൻ വീൽചെയറിൽ ബംഗാളിൽ പര്യടനം നടത്തുന്നത് തുടരും. ഞാൻ വിശ്രമിക്കുകയാണെങ്കിൽ, ബംഗാളിലെ ജനങ്ങളിലേക്ക് ആര് എത്തിച്ചേരും? ” മമത പറഞ്ഞു.

“ഒടിഞ്ഞ കാലോട് കൂടി ഞാൻ ബംഗാളിലുടനീളം സഞ്ചരിക്കും. ഒടിഞ്ഞ കാലോട് കൂടി നമ്മൾ മുന്നേറും. ഒരു ഗൂഢാലോചന ബംഗാളിനെ ചുറ്റിനിൽക്കുന്നു, നമുക്ക് അവരെ പരാജയപ്പെടുത്തണം,” മമത പറഞ്ഞു.

Read More: രാജ്യം കോള്ളയടിച്ച ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് കർഷക നേതാവ് രാകേഷ് ടികായത്ത്

2007ലെ നന്ദിഗ്രാം വെടിവയ്പിൽ കൊല്ലപ്പെട്ടവർക്ക് മമത ഇന്ന് ആദരാഞ്ജലികൾ അർപിച്ചിരുന്നു. “ഈ ദിവസം, 2007 ൽ, നന്ദിഗ്രാമിൽ വെടിവയ്പിൽ നിരപരാധികളായ ഗ്രാമീണർ കൊല്ലപ്പെട്ടു. നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അധ്യായമായിരുന്നു അത്. ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ഹൃദയംഗമമായ ആദരാഞ്ജലി,” മമത ട്വീറ്റ് ചെയ്തു.

“നന്ദിഗ്രാമിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കായി, ഞങ്ങൾ എല്ലാ വർഷവും മാർച്ച് 14 കർഷക ദിനമായി ആചരിക്കുകയും കൃഷക് രത്‌ന അവാർഡുകൾ നൽകുകയും ചെയ്യുന്നു. കൃഷിക്കാർ ഞങ്ങളുടെ അഭിമാനമാണ്, അവരുടെ സമഗ്ര വികസനത്തിനായി ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നു,” മമത കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Watch bengal cm mamata banerjee returns campaigning wheelchair

Next Story
തമിഴ് സംവിധായകന്‍ എസ്.പി ജനനാഥന്‍ അന്തരിച്ചുSP Jananathan, SP Jananathan dead, SP Jananathan death, SP Jananathan age, SP Jananathan passes away, SP Jananathan age, SP Jananathan date of birth
The moderation of comments is automated and not cleared manually by malayalam.indianexpress.com