/indian-express-malayalam/media/media_files/uploads/2018/11/train-7592.jpg)
IRCTC Onam Special Trains
മഥുര: മരണത്തെ മുഖാമുഖം കണ്ട് തിരിച്ചുവരുന്ന ചിലര്‍ പറയും ദൈവത്തിന്റെ കരങ്ങള്‍, അല്ലെങ്കില്‍ അദൃശ്യമായ കരങ്ങള്‍ രക്ഷയ്‌ക്കെത്തിയെന്ന്. ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വേ സ്റ്റേഷനിലും ട്രെയിന്‍ വരുമ്പോള്‍ പാളത്തില്‍ വീണ ഒരു വയസ്സുകാരിയെ രക്ഷപ്പെടുത്തിയത് ഇതുപോലെ അദൃശ്യമായ ഏതെങ്കിലും കരങ്ങളാകാം. അല്ലെങ്കില്‍ ചീറിപ്പാഞ്ഞു പോകുന്ന ട്രെയിനിനു മുന്നില്‍ നിന്നും ആ പെണ്‍കുട്ടി ഒരു പോറല്‍ പോലുമില്ലാതെ രക്ഷപ്പെടുന്നതെങ്ങനെ?
#WATCH: One-year-old girl escapes unhurt after a train runs over her at Mathura Railway station. pic.twitter.com/a3lleLhliE
— ANI UP (@ANINewsUP) November 20, 2018
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പെണ്‍കുട്ടി ആരാണെന്നോ എങ്ങിനെയാണ് റെയില്‍വേ ട്രാക്കിലേക്ക് വീണതെന്നോ ആര്‍ക്കും അറിയില്ല. ആ കുഞ്ഞിനെ കടന്ന് ട്രെയിന്‍ പോകുമ്പോള്‍ പ്ലാറ്റ്‌ഫോമിലുള്ളവര്‍ ഭയന്ന് നില്‍ക്കുകയാണ്. എന്നാല്‍ ട്രെയിന്‍ കടന്നു പോയപ്പോള്‍ തൊട്ടടുത്ത് ഒരു പോറല്‍ പോലും ഏല്‍ക്കാതെ അവളുണ്ടായിരുന്നു.
ഉടന്‍ തന്നെ പ്ലാറ്റ് ഫോമിലുള്ളവര്‍ ട്രാക്കിലേക്ക് ചാടിയിറങ്ങുകയും കുഞ്ഞിനെ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് കുട്ടിയെ വീട്ടുകാരുടെ കൈയ്യില്‍ ഏല്‍പ്പിച്ചു. കുട്ടി കരയുന്നുണ്ടായിരുന്നെങ്കിലും പരുക്കൊന്നും ഉണ്ടായിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.