/indian-express-malayalam/media/media_files/uploads/2017/10/atm-hammer-video647_102917072520.jpg)
പനാജി: ഗോവയില്‍ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സുരക്ഷാ ജീവനക്കാരന്റെ കൃത്യമായ ഇടപെടല്‍ കൊണ്ടാണ് കൊളളശ്രമം വിഫലമായത്. പാഞ്ചിമില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര എടിഎമ്മിലാണ് മോഷണശ്രമം നടന്നത്.
#WATCH:Hit multiple times on the head by a robber, security guard of Bank of Maharashtra ATM in #Goa's Panaji foils attempt. Case registered pic.twitter.com/Ca75oFPGED
— ANI (@ANI) October 28, 2017
മോഷ്ടാവിന്റെ കൈയിലുളള ചുറ്റിക കൊണ്ട് തലയ്ക്ക് അടിയേറ്റിട്ടും ജീവനക്കാരന്‍ മോഷ്ടാവിനെ തടഞ്ഞു. മുഖംമൂടി എത്തിയ മോഷ്ടാവിന്റെ മുഖവും ജീവനക്കാരന്‍ വെളിയില്‍ കൊണ്ടുവന്നു. അവസാന നിമിഷം വരെ ധീരമായി പിടിച്ചു നിന്നെങ്കിലും അക്രമി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പാഞ്ചിം പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us