വഴിതെറ്റി കോളേജിലെത്തിയ പെരുമ്പാമ്പിനെ ‘പാഠം പഠിപ്പിച്ച്’ പ്രൊഫസര്‍

12 അടി നീളമുളള പെരുമ്പാമ്പിനെ കണ്ട് പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു

അലഹബാദിലെ ശ്യാമപ്രസാദ് മുഖര്‍ജി ഗവണ്‍മെന്റ് ഡിഗ്രി കോളേജില്‍ പരിഭ്രാന്തി പരത്തിയ പെരുമ്പാമ്പിനെ അധ്യാപകന്‍ പിടികൂടി ചാക്കിലാക്കി. 12 അടി നീളമുളള പാമ്പിനെ പിടികൂടിയ പ്രൊഫസര്‍ ഇതിനെ വനംവകുപ്പിന് കൈമാറി. രാവിലെയോടെ വിദ്യാര്‍ത്ഥികളാണ് പാമ്പിനെ കണ്ടത്.

പരിഭ്രാന്തരായ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. ബോട്ടണി ഡിപ്പാര്‍ട്ട്മെന്റില്‍ പ്രൊഫസറായ എന്‍ബി സിംഗ് സ്ഥലത്തെത്തി 40 കി.ഗ്രാം ഭാരമുളള പാമ്പിനെ ചാക്കിലാക്കി. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. താന്‍ നേരത്തേയും നിരവധി പാമ്പുകളെ പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.


പാമ്പിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് താന്‍ ഇതിനെ പിടികൂടി വനംവകുപ്പിന് കൈമാറിയതെന്ന് അദ്ദേഹം പറഞ്ഞു. പ്രകോപ്പിക്കാത്ത സാഹചര്യത്തില്‍ പെരുമ്പാമ്പുകള്‍ ഭീഷണിയായി മാറാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Watch 12 foot python scares allahabad college professor to the rescue

Next Story
ഡല്‍ഹി ജുമാ മസ്ജിദ് ‘ജമുനാ ക്ഷേത്രം’ ആയിരുന്നു: താജ്മഹലിന് ശേഷം വിവാദം വിളമ്പി വിനയ് കത്യാര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com