ന്യൂഡല്‍ഹി: അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയിലുണ്ടായ വെടിവയ്പ്പില്‍ ഒരു മരണം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. വൈറ്റ് ഹൗസിനു രണ്ട് കിലോമീറ്റര്‍ അകലെ കൊളംബിയ റോഡിലാണ് വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. വെടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരിൽ ഒരു സ്ത്രീയുമുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. സ്ഥലത്തുനിന്ന് നാല് ആംബുലന്‍സുകള്‍ പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറയുന്നു.
UPDATE: @dcfireems confirms several people shot, injuries unclear, near 14th & Columbia NW DC. Multiple transported. Massive police presence. @ABC7News pic.twitter.com/ZZ6VPjNKcP
— Jay Korff (@ABC7Jay) September 20, 2019