scorecardresearch

വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ട് സൈനികർക്ക് ഗുരുതര പരുക്ക്; അക്രമി അഫ്ഗാൻ സ്വദേശിയെന്ന് സംശയം

2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനായ 29 വയസുള്ള റഹ്മാനുള്ള ലകൻവാൾ ആണ് അക്രമിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു

2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനായ 29 വയസുള്ള റഹ്മാനുള്ള ലകൻവാൾ ആണ് അക്രമിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു

author-image
WebDesk
New Update
Washington DC Shooting

അക്രമിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസ് കസ്റ്റഡിയിലാണ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പിൽ രണ്ടു നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടർ കാഷ് പട്ടേൽ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസ് കസ്റ്റഡിയിലാണ്.

Advertisment

Also Read: ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ആദ്യമായി പ്രതികരിച്ച് ഇന്ത്യ

2021 ൽ യുഎസിലേക്ക് എത്തിയ അഫ്ഗാൻ പൗരനായ 29 വയസുള്ള റഹ്മാനുള്ള ലകൻവാൾ ആണ് അക്രമിയെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലായിരുന്നു. ആക്രമണത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ലക്ഷ്യമിട്ടുള്ള ആക്രമണം എന്നായിരുന്നു ഡിസി മേയർ മുരേൽ ബൗസർ പറഞ്ഞത്. വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. 

Also Read: ഗാസയിലെ സംഘർഷങ്ങൾ നിരാശാജനകം, കരാർ നിലനിൽക്കുമെന്ന് ഖത്തർ

വൈറ്റ് ഹൗസിൽ നിന്ന് ഏകദേശം രണ്ട് ബ്ലോക്കുകൾ അകലെ ഒരു മെട്രോ സ്റ്റേഷന് സമീപമാണ് വെടിവയ്പ് ഉണ്ടായത്. ഉടൻ തന്നെ നാഷണൽ ഗാർഡ് സൈനികർ അക്രമിയെ വളഞ്ഞു. പരസ്പരം നടന്ന വെടിവയ്പിനിടെയാണ് ഗാർഡ് അംഗങ്ങളായ രണ്ടു സൈനികർക്ക് പരുക്കേറ്റത്. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. പിന്നാലെ അക്രമിയെ സൈനികർ കീഴ്പ്പെടുത്തുകയും ചെയ്തു. അക്രമിയുടെ പരുക്ക് ഗുരുതരമല്ലെന്നും മറ്റ് ആരും തന്നെ അക്രമി സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നും പോലീസ് സ്ഥിരീകരിച്ചു. 

Advertisment

Also Read:ഹോങ്കോങ്ങിൽ വൻ തീപ്പിടിത്തം; ബഹുനില കെട്ടിടങ്ങൾ അഗ്നിക്കിരയായി, നിരവധി മരണം

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ് ഉണ്ടായതിനെ തുടർന്ന് വാഷിങ്ടൺ ഡിസിയിൽ 500 നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി വിന്യസിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവയ്പിനെ ഭീകരാക്രമണമായി കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More: സമാധാന കരാറിന് യുക്രൈൻ്റെ പച്ചക്കൊടി; യുഎസും റഷ്യയും തമ്മിൽ യുഎഇയിൽ നിർണ്ണായക ചർച്ച

United States Of America Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: