ചണ്ഡീഗഡ് : സ്വയം പ്രഖ്യാപിത തീവ്ര സിഖ് മതപ്രഭാഷകന്‍ അമൃത്പാല്‍ സിങ്ങിനെതിരെ ശനിയാഴ്ച നടന്ന നീക്കത്തില്‍ പഞ്ചാബ് പൊലീസ് ഇയാളുടെ ആറ് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. വാരിസ് ദേ പഞ്ചാബ് തലവന്റെ അനുയായികൾ മോഗ ജില്ലയില്‍ തങ്ങളുടെ കുതിരപ്പടയെ പൊലീസ് പിന്തുടരുന്നതിന്റെയും വാഹനം ജലന്ധറിനടുത്തുള്ള ഷാക്കോട്ടിലേക്ക് വേഗത്തില്‍ പോകുന്നതിന്റെ സ്ഥിരീകരിക്കാത്ത വീഡിയോകള്‍ പങ്കിട്ടു.
പഞ്ചാബ് പൊലീസ് ഈ വാര്‍ത്ത സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതേസമയം, സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നാളെ ഉച്ചയ്ക്ക് 12 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചതായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അനുരാഗ് വര്‍മ അറിയിച്ചു.
ഖാലിസ്ഥാന്‍ അനുഭാവിയായിരുന്ന അമൃത്പാല്‍ സിങ്ങിനെ ബതിന്ഡയിലേക്കുള്ള യാത്രാമധ്യേ ജലന്ധറിലെ മെഹ്താബ്പൂര്‍ ഗ്രാമത്തിന് സമീപം പൊലീസ് തടയാന്‍ ശ്രമിച്ചുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. അദ്ദേഹത്തിന്റെ ആറ് അനുയായികളെ മെഹ്താബ്പൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ അനുയായികളുടെ വീടുകളും റെയ്ഡ് ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. അമൃത്പാല്‍ സിങ്ങിന്റെ അടുത്ത സഹായികളുടെ എല്ലാ ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.
സ്ഥിരീകരിക്കാത്ത വീഡിയോയില്‍ അമൃത്പാല്‍ അതിവേഗത്തി പോകുന്ന കാറില്‍ ഇരിക്കുന്നത് കാണാം. അജ്നാല പൊലീസ് സ്റ്റേഷനില്‍ അമൃത്പാല്‍ സിങ്ങിനെതിരെ ഒരു തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫെബ്രുവരി 24 ന് അദ്ദേഹത്തിന്റെ അനുയായികള്‍ അജ്നാല പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു എന്നാരോപിച്ച പൊലീസ് എന്നാല്‍ എന്തെങ്കിലും കേസെടുത്തിട്ടുണ്ടോ എന്ന് വെളിപ്പെടുത്തിയിട്ടില്ല. അമൃത്പാല്‍ സിങ്ങിന്റെ ഒരു അനുയായിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്യുകയുമായിരുന്നു.