scorecardresearch

ആള്‍ക്കൂട്ട ആക്രമണം: പ്രധാനമന്ത്രിക്കു കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി വാര്‍ധ സര്‍വകലാശാല

ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയത് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം വ്യാഖ്യാനിച്ച്

ആറ് വിദ്യാര്‍ഥികളെ പുറത്താക്കിയത് മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം വ്യാഖ്യാനിച്ച്

author-image
WebDesk
New Update
ആള്‍ക്കൂട്ട ആക്രമണം: പ്രധാനമന്ത്രിക്കു കത്തെഴുതിയ വിദ്യാര്‍ഥികളെ പുറത്താക്കി വാര്‍ധ സര്‍വകലാശാല

EDS PLS TAKE NOTE OF THIS PTI PICK OF THE DAY:::::::: New Delhi: Prime Minister Narendra Modi during BJP's Central Election Committee (CEC) meeting, in New Delhi, Sunday, Sept. 29, 2019. (PTI Photo/Arun Sharma) (PTI9_29_2019_000131B)(PTI9_29_2019_000167B)

നാഗ്പുര്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുകയും പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തതിനു ആറ് വിദ്യാര്‍ഥികളെ പുറത്താക്കി മഹാരാഷ്ട്രയിലെ സര്‍വലാശാല. വാര്‍ധ യിലെ മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ(എംജിഎഎച്ച്വി)മാണു ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അസാധാരണംവിധം വ്യാഖ്യാനിച്ചാണു നടപടി.

Advertisment

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേയും ബലാത്സംഗക്കേസില്‍ ആരോപണവിധേയരായ നേതാക്കളെ സംരക്ഷിക്കുന്നുവെന്നും ആരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തിരുന്നു.

ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സര്‍ത്തി, രജനീഷ് അംബേദ്കര്‍, പങ്കജ് വേല, വൈഭവ് പിമ്പാല്‍ക്കര്‍ എന്നീ വിദ്യാര്‍ഥികളെയാണു പുറത്താക്കിയത്. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും ധര്‍ണ നടത്തി നീതിന്യായ നടപടിക്രമങ്ങളില്‍ ഇടപെടുന്നതിനുമാണു വിദ്യാര്‍ത്ഥികളെ പുറത്താക്കിയതെന്ന് ആക്ടിങ് രജിസ്ട്രാര്‍ രാജേശ്വര്‍ സിങ് ഒക്‌ടോബര്‍ ഒന്‍പതിനു പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

അതേസമയം, ഒന്‍പതിനു നടന്ന ധര്‍ണയില്‍ നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നെങ്കിലും ദലിത്, മറ്റു പിന്നാക്ക വിഭാഗങ്ങില്‍പ്പെട്ട ആറു പേരെ തിരഞ്ഞുപിടിച്ച് പുറത്താക്കുകയായിരുന്നുവെന്നു ചന്ദന്‍ സരോജ് ആരോപിച്ചു. മുന്നാക്ക വിഭാഗക്കാരായ നിരവധി പേര്‍ സമരത്തിലുണ്ടായിരുന്നതായും ചന്ദന്‍ സരോജ് പറഞ്ഞു.

Advertisment

Read Also: വീണ്ടും ആൾക്കൂട്ട ആക്രമണം; പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

നിയമസഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭങ്ങള്‍ വിലക്കിയ സാഹചര്യത്തിലാണു വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയെന്നു ആക്ടിങ് വൈസ് ചാന്‍സലര്‍ കൃഷ്ണ കുമാര്‍ സിങ് ഇന്ത്യന്‍ എക്‌സ്‌പ്രസിനോടു പറഞ്ഞു. ഇക്കാര്യത്തില്‍ തങ്ങളുടെ കത്ത് വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'

''പ്രതിഷേധസൂചകമായി പ്രധാനമന്ത്രിക്കു കത്തെഴുതാന്‍ പോകുകയാണെന്നു കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ ഫെയ്‌സ്ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു. ഇത് അനുവാദമില്ലാതെ ചെയ്യാന്‍ പാടില്ലെന്ന് അധികൃതര്‍ പറയുമെന്നു ചില വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഏഴിന് അധികൃതര്‍ക്കു കത്തുനല്‍കി. കത്തില്‍ തീയതിയില്ലെന്നു പറഞ്ഞ് അവര്‍ അനുമതി നിഷേധിച്ചു. പെരുമാറ്റച്ചട്ടത്തെക്കുറിച്ച് അവര്‍ ഒന്നും പറഞ്ഞിരുന്നില്ല,'' ചന്ദന്‍ സരോജ് പറഞ്ഞു.

Students Prime Minister Mob Lynching

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: