ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ക്കെതിരായ അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐയെ മോദി രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ്. കോഴവാങ്ങിയതിന് പിടിക്കപ്പെട്ട രാകേഷ് അസ്താന പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനെന്നും രാഹുല്‍ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
The PM’s blue-eyed boy, Gujarat cadre officer, of Godra SIT fame, infiltrated as No. 2 into the CBI, has now been caught taking bribes. Under this PM, the CBI is a weapon of political vendetta. An institution in terminal decline that’s at war with itself. //t.co/Z8kx41kVxX
— Rahul Gandhi (@RahulGandhi) October 22, 2018
കഴിഞ്ഞ ദിവസമാണ് അഴിമതിക്കേസില്‍ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരേ സിബിഐ കേസെടുത്തത്. അസ്താന അന്വേഷിക്കുന്ന കള്ളപ്പണക്കേസില്‍ കുറ്റാരോപിതനായ വ്യവസായി മോയിന്‍ ഖുറേഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് അസ്താനയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ ഒന്നാംപ്രതിയാണ് അസ്താന. ഇതിനു പുറമേ അസ്താനയുടേ പേരില്‍ ആറ് അഴിമതി കേസുകള്‍ കൂടിയുണ്ട്.
ഗുജറാത്ത് കേഡറിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന അസ്താനയായിരുന്നു 2002ലെ ഗോധ്ര കലാപം അന്വേഷിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുമായി അസ്താനയ്ക്ക് വലിയ അടുപ്പമുണ്ടെന്നാണ് പറയുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook