scorecardresearch
Latest News

സമീർ വാങ്കഡെ ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതിയുടെ ഭാഗമായെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

തട്ടിക്കൊണ്ടുപോവലും മോചന ദ്രവ്യം ആവശ്യപ്പെടലുമാണ് ഈ വിഷയത്തിൽ നടന്നതെന്നും മന്ത്രി ആരോപിച്ചു

സമീർ വാങ്കഡെ ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോവാനുള്ള പദ്ധതിയുടെ ഭാഗമായെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്

മുംബൈ: എൻസിബിയുടെ മുംബൈ സോണൽ യൂണിറ്റ് ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ വീണ്ടും ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോകാനുള്ള വിശാല ഗൂഢാലോചനയുടെ ഭാഗമായി വാങ്കഡെ പ്രവർത്തിച്ചെന്ന് മാലിക് ആരോപിച്ചു.

എൻസിബി ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ മോഹിത് കംബോജ് ആര്യനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാൻ ശ്രമിച്ചുവെന്ന് വാങ്കഡെയ്‌ക്കെതിരായ തന്റെ ഏറ്റവും പുതിയ ആരോപണത്തിൽ മാലിക് അവകാശപ്പെട്ടു. “ആര്യൻ ഖാൻ ക്രൂയിസ് പാർട്ടിക്ക് ടിക്കറ്റ് വാങ്ങിയിരുന്നില്ല… ഇത് തട്ടിക്കൊണ്ടുപോകലിന്റെയും മോചനദ്രവ്യത്തിന്റെയും കാര്യമാണ്,” മഹാരാഷ്ട്ര മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ആര്യൻ ഖാനെപ്പോലുള്ളവരെ കപ്പലിൽ കയറ്റി മയക്കുമരുന്ന് കേസിൽ കുടുക്കാൻ ഒരു സംഘം ആളുകൾ ഗൂഢാലോചന നടത്തിയെന്നും മാലിക് ആവർത്തിച്ചു.

Also Read: ക്രൂയിസ് കപ്പൽ ലഹരിമരുന്ന് വേട്ട: തിരക്കഥയൊരുക്കിയത് എൻസിപിയുമായി അടുത്ത വ്യക്തിയെന്ന് ബിജെപി നേതാവ്

“മോഹിത് കാംബോജും സമീർ വാങ്കഡെയും ഒഷിവാര ശ്മശാനത്തിന് പുറത്ത് ഒക്‌ടോബർ ഏഴിന് കണ്ടുമുട്ടി. അതിനുശേഷം, വാങ്കഡെ പരിഭ്രാന്തനായി, തങ്ങളെ പിന്തുടരുന്നതായി പോലീസിൽ പരാതിപ്പെട്ടു,” അദ്ദേഹം കൂട്ടിച്ചേർത്തു. “അടുത്തുള്ള സിസിടിവി പ്രവർത്തിക്കാത്തതും ഞങ്ങൾക്ക് ഫീഡ് ലഭിക്കാത്തതും അവരുടെ ഭാഗ്യമായിരുന്നു,” നവാബ് മാലിക് പറഞ്ഞു.

ആര്യൻ ഖാൻ അറസ്റ്റിലായ കോർഡെലിയ കപ്പലിലെ മയക്കുമരുന്ന് വേട്ട ഉൾപ്പെടെ ആറ് കേസുകൾ വാങ്കഡെയിൽ നിന്ന് മാറ്റിയിരുന്നു. ന്യൂഡൽഹിയിലെ എൻസിബി ആസ്ഥാനത്തെ ഓപ്പറേഷൻസ് ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിന്റെ ചുമതല നൽകിയത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Wankhede part of plot to kidnap aryan khan maharashtra minister nawab malik