scorecardresearch

ഫ്ലിപ്‍കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം: ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്ഥാപനത്തെ അമേരിക്കന്‍ കമ്പനി വാങ്ങി

ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്

ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഫ്ലിപ്‍കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം: ഇന്ത്യന്‍ ഇ-കൊമേഴ്സ് സ്ഥാപനത്തെ അമേരിക്കന്‍ കമ്പനി വാങ്ങി

FILE PHOTO: A Common myna sits next to the logo of India's e-commerce firm Flipkart installed on the company's office in Bengaluru, India April 12, 2018. REUTERS/Abhishek N. Chinnappa/File Photo

ബെംഗളൂരു: ഇന്ത്യയിൽ ഓൺലൈൻ മാർക്കറ്റിൽ വിപ്ലവം സൃഷ്​ടിച്ച ഫ്ലിപ്​കാർട്ടി​​ന്റെ മുഖ്യ ഓഹരികൾ അമേരിക്ക കേന്ദ്രമായ ബഹുരാഷ്​ട്ര സൂപ്പർ മാർക്കറ്റ്​ കമ്പനി വാൾമാർട്ട്​ വാങ്ങി. ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ റീ​ട്ടൈല്‍ മാർക്കറ്റായ ഫ്ലിപ്​കാർട്ടി​​​ന്റെ 70 ശതമാനം ഓഹരിയും വാങ്ങുന്ന വിവരം നേരത്തെ​ വാൾമാർട്ട്​ അറിയിച്ചിരുന്നെങ്കിലും ഇന്ന്​ ഔദ്യോഗികമായി ​പ്രഖ്യാപിച്ചു. ഇതിനായി വാൾമാർട്ട്​ ചീഫ്​ എക്​സിക്യൂട്ടീവ്​ ഡഗ്​ മക്​മില്ലർ ഇന്ത്യയിലെത്തിയിരുന്നു. ഫ്ലിപ്പ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാൾമാർട്ട് സ്വന്തമാക്കിയത്. 20 ബില്യൺ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്&ക്ക്) ഏറ്റെടുക്കൽ എന്നാണ് റിപ്പോർട്ട്.

Advertisment

ഫ്ലിപ്കാര്‍ട്ടിലെ ഏറ്റവും കൂടുതല്‍ ഓഹരികളുളള സോഫ്റ്റ് ബാങ്ക് സ്ഥാപകന്‍ മസയോഷി സണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ബെംഗളൂരു അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച തീരുമാനമായത്. വാൾമാർട്ട്​ ഫ്ലിപ്​കാർട്ടിനെ സ്വന്തമാക്കിയതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനം രാജിവയ്ക്കും.

2007 ൽ ബെംഗളൂരുവി​ലെ രണ്ടുമുറി ​കെട്ടിടത്തിൽ സുഹൃത്തായ ബിന്നി ബൻസാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമൻ ഓണ്‍ലൈന്‍ ശൃംഖലയായി വളർന്നത്​. സച്ചിന്​ ശേഷം ഫ്ലിപ്​കാർട്ടി​​​ന്റെ ഗ്രൂപ്പ്​ സിഇഒ ആയ ബിന്നി ബൻസാലായിരിക്കും ചെയർമാ​​​​ന്റെ കസേരയിലിരിക്കുക.

America Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: