ഡെറാഡൂൺ: ബാഹുബലിയായി വന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ആകൃതിയിലുള്ള പാറ എടുത്തുയർത്തുന്ന കോൺഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ വിഡിയോ വൈറലാകുന്നു. ‘സേവ്യർ ഓഫ് ഉത്തരാഖണ്ഡ്-ഹരീഷ് റാവത്ത്’ എന്ന പേരിലുള്ള വിഡിയോയാണ് സമൂഹമാധ്യങ്ങളിൽ വൈറലായിരിക്കുന്നത്.

വിഡിയോയുടെ തുടക്കത്തിൽ ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണിക്കുന്നുണ്ട്. അതിനുശേഷമാണ് ബാഹുബലി സിനിമയിൽ അമരേന്ദ്ര ബാഹുബലി ശിവലിംഗം എടുത്തുയർത്തുന്നതുപോലെ ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് എന്നെഴുതിയ പാറ ഉയർത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരെയും വിഡിയോയിൽ കാണിക്കുന്നുണ്ട്.

ബാഹുബലിയിൽ അമരേന്ദ്ര ബാഹുബലിയായെത്തിയ നടൻ പ്രഭാസിന്റെ മുഖം ഹരീഷ് റാവത്തിന്റേതാക്കി മാറ്റിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15 നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് ഹരീഷ് റാവത്ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ