scorecardresearch

റഷ്യന്‍ കൂലിപ്പട്ടാള തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ മരിച്ചു

പ്രിഗോഷിനുമായി ബന്ധമുള്ള ഒരു ഉന്നത ജനറലിനെ വ്യോമസേനാ കമാന്‍ഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനാപകടം

പ്രിഗോഷിനുമായി ബന്ധമുള്ള ഒരു ഉന്നത ജനറലിനെ വ്യോമസേനാ കമാന്‍ഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനാപകടം

author-image
WebDesk
New Update
prigozhin|Russia|Russian military

റഷ്യന്‍ കൂലിപ്പട്ടാള തലവന്‍ പ്രിഗോഷിന്‍ വിമാനപകടത്തില്‍ മരിച്ചു

മോസ്‌കോ: റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയുടെ തലവന്‍ യെവ്ഗനി പ്രിഗോഷിന്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മോസ്‌കോയ്ക്ക് വടക്ക് വിമാനം തകര്‍ന്നാണ് പ്രിഗോഷിന്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 10 പേരും മരിച്ചത്. എയര്‍ലൈനെ ഉദ്ധരിച്ച് റഷ്യയുടെ സിവില്‍ ഏവിയേഷന്‍ ഏജന്‍സി ഇത് സ്ഥിരീകരിച്ചു.

Advertisment

റഷ്യക്കു വേണ്ടി യുക്രൈന്‍ യുദ്ധത്തില്‍ മുന്നില്‍ നിന്നു നയിച്ചത് വാഗ്‌നര്‍ സൈന്യമായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ റഷ്യക്കെതിരെ തിരിഞ്ഞ് സായുധ കലാപത്തിനു ആഹ്വാനം ചെയ്തിരുന്നു. ഈ അപ്രതീക്ഷിത സൈനിക അട്ടിമറി നീക്കത്തില്‍ നിന്ന് പുടിനുമായ ചര്‍ച്ചയെ തുടര്‍ന്ന് പ്രിഗോഷിന്‍ പിന്‍മാറിയിരുന്നു.

പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കലാപാഹ്വആനത്തെ 'രാജ്യദ്രോഹം' എന്നും 'പിന്നില്‍ നിന്ന് കുത്തല്‍' എന്നും അപലപിക്കുകയും പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. എന്നാല്‍ പ്രിഗോഷിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഉടന്‍ ഒഴിവാക്കപ്പെട്ടു. യുക്രൈ്നില്‍ റഷ്യയ്ക്ക് വേണ്ടി പോരാടുന്ന ഏറ്റവും മികച്ച സൈനികരായിരുന്ന വാഗ്നര്‍ മേധാവി ബെലാറസിലേക്ക് പിന്‍വാങ്ങാന്‍ അനുവദിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വിശ്വസ്തനായാണ് പ്രിഗോഷിന്‍ അറിയപ്പെട്ടിരുന്നത്. വ്യവസായിയായ പ്രിഗോഷിന്‍ 2014ലാണ് കൂല പട്ടാളമായ പിഎംസി വാഗ്‌നര്‍ (വാഗ്‌നര്‍ സൈന്യം) രൂപീകരിച്ചത്. വിദേശത്തെ സൈനിക നടപടികള്‍ക്ക് റഷ്യ ഈ കൂലപ്പട്ടാളത്തെയാണ് ഉപയോഗിക്കാറുള്ളത്. 250 പേരുമായി തുടങ്ങിയ സംഘം എട്ട് വര്‍ഷം കൊണ്ടു അര ലക്ഷം അം?ഗങ്ങളുള്ള സൈന്യമായി മാറി.

Advertisment

പ്രിഗോഷിനുമായി ബന്ധമുള്ള ഒരു ഉന്നത ജനറലിനെ വ്യോമസേനാ കമാന്‍ഡര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വിമാനാപകടം. മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് പോവുകയായിരുന്ന മൂന്ന് ജീവനക്കാരെയും ഏഴ് യാത്രക്കാരെയും വഹിച്ചുകൊണ്ട് ഒരു വിമാനം തലസ്ഥാനത്ത് നിന്ന് ഏകദേശം 300 കിലോമീറ്റര്‍ (185 മൈല്‍) വടക്ക് ഭാഗത്താണ് തകര്‍ന്നതെന്ന് റഷ്യന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് ഉദ്ധരിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഞാന്‍ അത്ഭുതപ്പെടുന്നില്ല,'' പ്രിഗോഷിന്റെ മരണത്തില്‍ പ്രതികരിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

Vladimir Putin Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: