/indian-express-malayalam/media/media_files/2025/11/08/vv-pat-bihar-2025-11-08-19-17-30.jpg)
റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയ വിവിപാറ്റ് സ്ലിപ്പുകൾ (Screenshot)
പട്ന: ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ). സമസ്തിപൂരിലാണ് റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ നിന്നും പുറത്തെടുത്ത സ്ലിപ്പുകളാണ് ഇവയെന്ന് ആർജെഡി ആരോപിച്ചു. സംഭവത്തിൽ അസിസ്റ്റന്റെ റിട്ടേണിങ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
Also Read: ബീഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 121 മണ്ഡലങ്ങളിലായി 60% കടന്ന് പോളിങ്
സംഭവത്തിൽ വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. വ്യാഴാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നതിന് മുൻപ് നടത്തിയ മോക്ക് പോളിൽ നിന്നുളള സ്ലിപ്പുകളാണ് ഇവയെന്നും യഥാർത്ഥ വോട്ടെടുപ്പിന്റേതല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ
"സ്ഥലത്തെത്തി പരിശോധന നടത്തി. അവ മോക്ക് പോളിനായി ഉപയോഗിച്ച സ്ലിപ്പുകളാണ്. അവയിൽ ചിലത് ശരിയായി കീറിയിട്ടില്ല. ഇവിഎം നമ്പർ ഉപയോഗിച്ച് ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥരെ കണ്ടെത്തും. അവർക്കെതിരെ നടപടിയെടുക്കും"- ജില്ലാ മജിസ്ട്രേറ്റ് റോഷൻ കുഷ്വാഹ പറഞ്ഞു.
Also Read:പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്
പാർട്ടി ചിഹ്നങ്ങൾ അച്ചടിച്ച സ്ലിപ്പുകൾ നാട്ടുകാർ റോഡരികിൽ നിന്നും പെറുക്കിയെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. സരയ് രഞ്ജൻ മണ്ഡലത്തിലെ സ്ലിപ്പുകളാണ് റോഡിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.
The Election Commission of india (ECI) Saturday ordered a probe after a large number of VVPAT (Voter Verifiable Paper Audit Trail) slips were found dumped near SR College in Shitalpatti village of Samastipur district, Bihar. pic.twitter.com/GuDrCLCKgg
— The Indian Express (@IndianExpress) November 8, 2025
എല്ലാ നിയോജക മണ്ഡലങ്ങളിലും യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പ്രവർത്തനം പരിശോധിക്കുന്നതിനായാണ് മോക്ക് പോളുകൾ നടത്തുക. യഥാർത്ഥ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപ് ഈ ഡാറ്റ നീക്കംചെയ്യുകയും ചെയ്യും. ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ
Read More:ഓപ്പറേഷൻ പിംപിൾ: ജമ്മു കശ്മീരിലെ കുപ്‌വാരയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us