ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയിൽ. ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലസ്ഥാനത്തെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നായിഡുവിനെ ആൻജിയോഗ്രാഫി പരിശോധനകൾക്ക് വിധേയനാക്കി. അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്ന് എയിംസ് അധികൃതർ അറിയിച്ചു.
വെളളിയാഴ്ച രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പേടിക്കാന്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 68കാരനായ നായിഡുവിന് ഇന്ന് തന്നെ ആശുപത്രി വിടാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.