Latest News

ചരിത്രവിജയം: ആർ കെ നഗറിൽ ദിനകരൻ ഉദിച്ചുയർന്നു, ഇനി “അമ്മ”യുടെ പിൻഗാമി

മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം, പോൾചെയ്തതിലെ 50ശതമാനം വോട്ടും ദിനകരന്

ttv dinakaran won in rk nagar

ചെന്നൈ:ആർ കെ നഗർ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച ശശികലപക്ഷ നേതാവ് ടി ടി വി ദിനകരൻ40,707 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെ  വിജയിച്ചു.ജയലളിതയുടെ റെക്കോർഡ് തകർത്താണ് ദിനകരൻ തൻെറ വിജയം നേടിയത്. മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.  എ ഐ ഡി എം കെയുടെ അനിഷേധ്യനേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ നിര്യാണത്തോടെയാണ് ആർ കെ നഗറിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ആർകെ നഗർ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാർത്ഥി ടിടിവി ദിനകരൻ വിജയിച്ചപ്പോൾ അണ്ണാ ഡി​എംകെ സ്ഥാനാർത്ഥി ഇ മധുസൂദനൻ രണ്ടാമതാണ്. ഡിഎംകെ സ്ഥാനാർത്ഥി മരുതു ഗണേഷാണ് മൂന്നാമത്. നോട്ടയ്ക്കും പിന്നിലായി ബിജെപി. മെർസൽ ഉൾപ്പടെ തമിഴ്‌നാട്ടിൽ  സൃഷ്ടിച്ച വിവാദങ്ങളൊന്നും ഉപതിരഞ്ഞെടുപ്പിൽ ബി ജെപിയെ സഹായിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

ആർ കെ നഗർ എന്നറിയപ്പെടുന്ന രാധാകൃഷ്ണ നഗറിലെ ഈ തിരഞ്ഞെടുപ്പ് ഫലം തമിഴ്‌നാട് രാഷ്ട്രീയത്തിന്രെ ഗതി തന്നെ മാറ്റിതീർത്തേയ്ക്കും. ജയലളിതയുടെ മരണത്തിന് ശേഷം നടന്ന ഈ തിരഞ്ഞെടുപ്പ് അതിന് ശേഷം അധികാരമേറ്റെടുത്ത എ ഐ ഡി എം കെ വിഭാഗത്തിന്റെ ഭരണത്തെ കുറിച്ചുളള ആസിഡ് പരീക്ഷണം കൂടെയാണ് ഈ തിരഞ്ഞെടുപ്പിന് കാണുന്നത്. ബി ജെപി ഉൾപ്പടെ 59 സ്ഥാനാർത്ഥികളാണ് ആദ്യം മത്സരരംഗത്തെത്തിയത്.

വോട്ടെണ്ണലിൻെറ തുടക്കം മുതൽ  ലീഡ്  നേടിയ ദിനകരൻ,  ലീഡ്ഉ യര്‍ന്നതോടെ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം ആരംഭിച്ചു.

ദിനകരൻ  ഈ ലീഡ് നില ഒരിക്കലും എതിർസ്ഥാനാർത്ഥികൾക്ക് വിട്ടുകൊടുക്കാതെ മുന്നേറി. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്.

ആദ്യ ഘട്ട വോട്ടെണ്ണലില്‍ തന്നെ ദിനകരന്റെ വിജയപ്രതീക്ഷ പുറത്ത് വന്നതോടെയാണ് ഒരു വിഭാഗം എ.ഐ.എഡി.എം.കെ പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി വോട്ടെണ്ണല്‍ പുനരാരംഭിച്ചു.

തമിഴ്നാട്ടിലെ എടപ്പാടി പളനിസാമി സർക്കാർ മൂന്ന് മാസത്തിനകം വീഴുമെന്ന് ടിടിവി ദിനകരൻ പറഞ്ഞു. സർക്കാരിനെതിരായ ജനവിധിയാണ് ആർകെ നഗറിലേതെന്നും അദ്ദേഹം പറഞ്ഞു.’ആർകെ നഗറിലെ ജനവിധി എനിക്ക് അനുകൂലമാണ്. ചിഹ്നമല്ല, യോഗ്യനായ സ്ഥാനാർത്ഥിയെയാണ് ജനങ്ങൾ സ്വീകരിച്ചത്. മണ്ഡലത്തെ പ്രതിനിധീകരിച്ചത് ‘അമ്മ’യാണ്. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസാണ് ജനവിധിയിൽനിന്നു വ്യക്തമാക്കുന്നത്. ജയലളിതയുടെ മണ്ഡലവും അവരുടെ പാരമ്പര്യവും താൻ മുന്നോട്ടുകൊണ്ടുപോകുന്നത് കാണാനാണ് അവർ ആഗ്രഹിക്കുന്നത്’, ദിനകരന്‍ കൂട്ടിച്ചേർത്തു.

59 സ്ഥാനാർത്ഥികളാണ് ആകെ മണ്ഡലത്തില്‍ മൽസരിച്ചത്. കനത്ത പോളിങ്ങാണ് ആർകെ നഗറിൽ ഇത്തവണ രേഖപ്പെടുത്തിയത്, 77.68 ശതമാനം. 79 ശതമാനം സ്ത്രീകളും ഇത്തവണ വോട്ടു ചെയ്തു.

2,28,234 വോട്ടർമാരിൽ 1,76,692 പേർ വോട്ട് രേഖപ്പെടുത്തി. 2016 ഉപതിരഞ്ഞെടുപ്പിനെക്കാൾ രണ്ട് ശതമാനം കൂടുതലാണ് പോളിങ്. അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ഇ.മധുസൂദനൻ, ഡിഎംകെ സ്ഥാനാർത്ഥി മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർത്ഥി ടി.ടി.വി.ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മൽസരം.

പോളിങ് കൂടിയത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ഓരോ സ്ഥാനാർത്ഥിയും അവകാശപ്പെട്ടിരുന്നത്. ഭരണ വിരുദ്ധ വോട്ടുകൾ ഡിഎംകെയ്ക്കും ടി.ടി.വി.ദിനകരനുമായി വിഭജിച്ചു പോകുന്നത് ഇരുവര്‍ക്കും തിരിച്ചടിയാണ്. ഈ വോട്ടുകളിലാണ് അണ്ണാ ഡിഎംകെയുടെ പ്രതീക്ഷയും. 2ജി സ്പെക്ട്രം കേസിൽ എ രാജയെയും കനിമൊഴിയും ഉൾപ്പടെയളളവരെ വെറുതെ വിട്ടത് തിരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു. ഇതുൾപ്പടെ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഡി എം കെയെ അനുകൂലിക്കുന്നവർ പ്രതീക്ഷിച്ചിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പുറത്തുവന്ന ജയലളിതയുടെ ആശുപത്രിയിലെ ചിത്രം തങ്ങൾക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലായിരുന്നു ദിനകരനും കൂട്ടരുമെന്നുമായിരുന്നു റിപ്പോർട്ടുകൾ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Voting tamilnadu polling rk nagar jayalalitha

Next Story
ജയ്‌ അമിത് ഷായെകുറിച്ച് എഴുതാം, ‘ദ് വയറി’ന് കോടതിയുടെ പച്ചക്കൊടി
The moderation of comments is automated and not cleared manually by malayalam.indianexpress.com