കൊച്ചി: പഞ്ചാബിലും ഗോവയിലും നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ഇന്ന്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആദ്യത്തേതാണ് ഗോവയിലും പഞ്ചാബിലും നടക്കുന്നു. രണ്ട് സംസ്ഥാനങ്ങളിലും ആംആദ്മി പാർടിയുടെ സ്വാധീനം ആവും ഇത്തവണത്തെ പ്രചാരണത്തിന്റെ പ്രത്യേകത.

ഭരണ തുടർച്ച ലക്ഷ്യമിടുന്ന അകാലിദളും തിരിച്ച് പിടിക്കാൻ ഒരുങ്ങുന്ന കോൺഗ്രസ്സിനുമൊപ്പം ഇത്തവണ സ്വാധീനമുറപ്പിച്ച് മത്സരിക്കുന്ന ആംആദ്മി പാർടിയുമാണ് പഞ്ചാബിലെ കാഴ്ച. സമൂഹമാധ്യമങ്ങളിലും മറ്റും യുവാക്കളുടെ ശക്തമായ പിന്തുണയിലൂടെ ആംആദ്മി പാർടി ഇലക്ഷൻ പ്രചാരണങ്ങളിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു.

അകാലിദളിന്റെ താര നേതാവ് പ്രകാശ് സിംഗ് ബാദലിന്റെ തട്ടകമായ ലാംബിയിൽ കോൺഗ്രസ് നേതാവ് കാപ്റ്റൻ അമീര്നദർ സിംഗ് മത്സരിക്കാൻ ഒരുങ്ങുന്നതാണ് പഞ്ചാബ് ഉറ്റുനോക്കുന്ന പോരാട്ടം. ആംആദ്മി യിൽ നിന്ന് ജെർണയിൽ സിംഗാണ് ഇവിടെ മത്സരിക്കുന്നത്. തന്റെ സ്വന്തം തട്ടകം, പട്യാലയിലും മത്സരിക്കുന്ന അമരീന്ദറിന് അവിടെ മുൻ കരസേനാ മേധാവി ജെ.ജെ.സിംഗ് വെല്ലുവിളി ഒരുക്കുന്നുണ്ട്. ബിജെപി വിട്ട് കോൺഗ്രസ്സിലെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ മത്സരവും ഉറ്റുനോക്കപ്പെടുന്നുണ്ട്. 117 നിയമസഭ മണ്ഡലങ്ങളിലായി 1145 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

40 നിയമസഭ സീറ്റുകളുള്ള ഗോവയിൽ മത്സരിക്കുന്നവരിൽ അഞ്ച് പേർ മുൻ മുഖ്യമന്ത്രിമാരാണ്. നിലവിലെ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ, രവിനായിക്, പ്രതാപ് സിംഗ് റാണ, ലൂസിഞ്ഞോ ഫെലേറിയോ, ദിഗംബർ കാമത്ത് എന്നിവരാണ് മത്സര രംഗത്തുള്ള മുൻ മുഖ്യമന്ത്രിമാർ.

വിമതരും ശിവസേനയും ഒപ്പം ചേരുന്നതും മറുവശത്ത് ആംആദ്മി പാർടിയുടെ സ്വാധീനവും ചേരുന്പോൾ ബിജെപി കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. പഞ്ചാബിലും ഗോവയിലും 14286 രഹസ്യ കാമറകളാണ് ആംആദ്മി എടുത്തുയർത്തുന്ന പ്രധാന ആയുധം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ