/indian-express-malayalam/media/media_files/2026/01/01/iran-protest-2026-01-01-16-19-05.jpg)
Iran Protest Updates
Iran Protest Updates: തെഹ്‌റാൻ: ഇറാനിലെ തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയ്ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഒരു വിപ്ലവ ഗാർഡ് സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ ലൊറെസ്താൻ (Lorestan) പ്രവിശ്യയിലുണ്ടായ പ്രതിഷേധത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യാഴാഴ്ച അറിയിച്ചു. നിലവിലെ പ്രതിഷേധങ്ങൾക്കിടയിൽ സുരക്ഷാ സേനയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്.
Also Read:സ്വിറ്റ്‌സർലൻഡിലെ സ്കീ റിസോർട്ടിലെ ബാറിൽ വൻ സ്ഫോടനം; നിരവധി മരണം, ഒട്ടേറെ പേർക്ക് പരുക്ക്
വിപ്ലവ ഗാർഡിന്റെ ഭാഗമായ 'ബാസിജ്' സേനയിലെ 21 വയസ്സുള്ള സന്നദ്ധ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. തലസ്ഥാനമായ തെഹ്‌റാനിൽ പ്രതിഷേധം നേരിയ തോതിൽ കുറഞ്ഞെങ്കിലും മറ്റ് പ്രവിശ്യകളിലേക്ക് സമരം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. കുഹദാഷ്ത് നഗരത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇറാനിയൻ കറൻസിയായ 'റിയാലിന്റെ' മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. നിലവിൽ ഒരു യുഎസ് ഡോളറിന് ഏകദേശം 1.4 ദശലക്ഷം റിയാൽ എന്ന നിലയിലാണ് വിനിമയ നിരക്ക്. പണപ്പെരുപ്പവും വിലക്കയറ്റവും മൂലം ജനജീവിതം ദുസ്സഹമായതാണ് പ്രതിഷേധത്തിന് കാരണമെന്ന് ലൊറെസ്താൻ ഡെപ്യൂട്ടി ഗവർണർ സയീദ് പൗറലി പറഞ്ഞു.
Also Read:ന്യൂയോർക്കിന്റെ അമരത്ത് ഇനി സൊഹ്‌റാൻ മംദാനി; ഖുർആനിൽ കൈവെച്ച് സത്യപ്രതിജ്ഞ
"പൊതു ക്രമപാലനത്തിനിടെ കലാപകാരികളുടെ ആക്രമണത്തിലാണ് ഉദ്യോഗസ്ഥൻ രക്തസാക്ഷിയായത്," അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ മറ്റ് 13 ബാസിജ് അംഗങ്ങൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ പ്രതിഷേധങ്ങളെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് ഏഴുപേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇതിൽ അഞ്ചുപേർ രാജഭരണത്തെ അനുകൂലിക്കുന്നവരാണെന്നും രണ്ടുപേർ യൂറോപ്പ് കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളുമായി ബന്ധമുള്ളവരാണെന്നും സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, അതിർത്തി കടത്തിക്കൊണ്ടുവന്ന നൂറോളം തോക്കുകളും സുരക്ഷാ സേന പിടിച്ചെടുത്തു.
2022-ൽ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിലുണ്ടായ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. സാമ്പത്തിക പ്രശ്നങ്ങൾക്ക് പുറമെ സർക്കാരിനെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങളും പ്രതിഷേധങ്ങളിൽ ഉയരുന്നുണ്ട്.
Also Read:ഖാലിദ സിയയുടെ ഖബറടക്കം പൂർത്തിയായി ; അന്ത്യോപചാരമർപ്പിച്ച് പതിനായിരങ്ങൾ
കഴിഞ്ഞ ജൂണിൽ ഇസ്രായേലുമായി നടന്ന 12 ദിവസത്തെ യുദ്ധവും ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ യുഎസ് വ്യോമാക്രമണങ്ങളും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. ഉപരോധങ്ങൾ നീക്കുന്നതിനായി പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ സൂചന നൽകുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇറാനെതിരെ കർശന നിലപാടാണ് സ്വീകരിക്കുന്നത്.
Read More:ഗാസയിലെ സന്നദ്ധ സംഘടനകളെ താത്കാലികമായി റദ്ദാക്കി ഇസ്രയേൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us