/indian-express-malayalam/media/media_files/2025/12/26/trump-zelensky-2025-12-26-17-58-32.jpg)
Ukraine Peace Summit Updates
Ukraine Peace Summit Updates: ഫ്‌ളോറിഡ: യുക്രൈനിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾക്കായി യുക്രൈയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ഫ്‌ളോറിഡയിലെ ട്രംപിന്റെ വസതിയിൽ വച്ചാണ് ഈ സുപ്രധാന കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
Also Read:യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ
യുഎസ് മുൻകൈയെടുത്ത് തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതിയെക്കുറിച്ചായിരിക്കും ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്യുക. സമാധാന പദ്ധതിയുടെ 90 ശതമാനം കാര്യങ്ങളിലും ധാരണയിലെത്തിയതായി വെള്ളിയാഴ്ച സെലൻസ്‌കി വ്യക്തമാക്കിയിരുന്നു. എന്നാൽ കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖലയുടെ നിയന്ത്രണത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഡോൺബാസ് പ്രദേശം പൂർണ്ണമായും റഷ്യയ്ക്ക് വിട്ടുനൽകണമെന്ന മോസ്‌കോയുടെ ആവശ്യം നിലനിൽക്കെ, നിലവിലെ യുദ്ധരേഖകളിൽ ഭൂപടം മരവിപ്പിക്കാനാണ് യുക്രൈൻ ആഗ്രഹിക്കുന്നത്.
Also Read:യുക്രെയ്ൻ യുദ്ധം; ട്രംപ്-പുടിൻ കൂടിക്കാഴ്ച ഉടനില്ല, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഈ 20 ഇന പദ്ധതിയിൽ ഒരു ജനഹിതപരിശോധന നടത്താൻ യുക്രൈൻ തയ്യാറാണെന്ന് സെലൻസ്‌കി സൂചിപ്പിച്ചു. എന്നാൽ ഇതിനായി 60 ദിവസത്തെ വെടിനിർത്തൽ റഷ്യ അംഗീകരിക്കണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. ഡോൺബാസ് മേഖലയ്ക്ക് പുറമെ സപ്പോറീഷ്യ ആണവനിലയത്തിന്റെ ഭാവി ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
അതേസമയം, യുക്രൈൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ കഴിഞ്ഞ ദിവസം നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയിരുന്നു. സമാധാന ശ്രമങ്ങൾക്കുള്ള റഷ്യയുടെ മറുപടിയാണിതെന്ന് സെലൻസ്‌കി ആരോപിച്ചു. യുക്രൈനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും ട്രംപിന്റെ പുതിയ നിലപാടുകളിൽ ആശങ്കയുണ്ട്.
Also Read:ഗാസയിലെ പോലെ യുക്രെയ്ൻ യുദ്ധവും അവസാനിപ്പിക്കണം; ട്രംപിനോട് സെലൻസ്‌കി
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കാനഡ സന്ദർശിച്ച സെലൻസ്‌കി പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ചർച്ച നടത്തി. യുക്രൈന് 2.5 ബില്യൺ കനേഡിയൻ ഡോളറിന്റെ അധിക സാമ്പത്തിക സഹായം നൽകുമെന്ന് കാനഡ പ്രഖ്യാപിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെലൻസ്‌കി യൂറോപ്യൻ നേതാക്കളുമായി വീണ്ടും ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Read More:എച്ച്-1ബി വിസയിൽ വൻ മാറ്റം: ലോട്ടറി സമ്പ്രദായം ഒഴിവാക്കി ട്രംപ് ഭരണകൂടം; ഉയർന്ന ശമ്പളമുള്ളവർക്ക് മുൻഗണന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us