ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ബാ​ലി ദ്വീ​പി​ൽ അ​പകട ഭീതി ഉയർത്തി അഗ്നിപർവ്വതം പുകയാൻ തുടങ്ങി. അഗ്നിപർവ്വതം പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു

ബാലി ദ്വീപിലെ മൗണ്ട് അഗംഗ് അഗ്നിപർവ്വതമാണ് പൊട്ടിത്തെറി മുന്നറിയിപ്പ് നൽകിയത്. പർവ്വതത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ നിന്ന് മനുഷ്യരെ പൂർണ്ണമായും നീക്കി. ഏതാണ് ഒന്നര ലക്ഷം പേരെ ഒഴിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.

55 വർഷം മുൻപാണ് ഈ പർവ്വതം പൊട്ടിത്തെറിച്ചത്. അന്ന് 1100 പേർ മരിച്ചതായാണ് കണക്ക്. സജീവമായ അഗ്നിപർവ്വതമാണെങ്കിലും കിഴക്കൻ ബാലിയിൽ ഇത് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ