Latest News

‘അക്വാ ബ്ലൂ’ കണ്ണുകളുളള മോഡൽ റൗദയുടെ മരണം; കൊലപാതകമാണെന്ന ആരോപണവുമായി സഹോദരൻ

ഇസ്‌ലാം മതം അനുശാസിക്കുന്ന വസ്ത്രധാരണ രീതി പിന്തുടരാത്തതിൽ റൗദയോട് മത തീവ്രവാദികൾക്ക് ദേഷ്യം ഉണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണം

മാലി: മോഡൽ റൗദ ആതിഫിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി സഹോദരൻ രംഗത്ത്. റൗദ ആത്മഹത്യ ചെയ്തതല്ലെന്നും മുസ്‌ലിം മത തീവ്രവാദികൾ സഹോദരിയെ കൊന്നതാണെന്നുമാണ് സഹോദരൻ റയാൻ ആതിഫ് യുകെ സൺ പത്രത്തോട് പറഞ്ഞിരിക്കുന്നത്. ഇസ്‌ലാം മതം അനുശാസിക്കുന്ന വസ്ത്രധാരണ രീതി പിന്തുടരാത്തതിൽ റൗദയോട് മത തീവ്രവാദികൾക്ക് ദേഷ്യം ഉണ്ടായിരുന്നു. ഇതാണ് കൊലയ്ക്ക് കാരണം. ജീൻസ് പോലുളള വസ്ത്രങ്ങൾ ധരിക്കുന്നതിൽ റൗത ഏറെ വിമർശിക്കപ്പെട്ടിരുന്നു. മുസ്‌ലിം കോളജിൽ ഇത്തരം വസ്ത്രങ്ങൾ ധരിക്കരുതെന്നും റൗതയോട് പറഞ്ഞിരുന്നതായും സഹോദരൻ വ്യക്തമാക്കി.

rauda athif, model, bangladesh
റൗത ആതിഫ്. കടപ്പാട് ഇൻസ്റ്റഗ്രാം

ആത്മഹത്യയെന്നു വരുത്തിത്തീർക്കുന്ന രീതിയിൽ ബംഗ്ലദേശിൽ നിരവധി കൊലപാതകങ്ങൾ നടക്കുന്നുണ്ട്. ഇവയ്ക്കു പിന്നിൽ മത തീവ്രവാദികളാണെന്നും റയാൻ ആരോപിക്കുന്നു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദവുമായി റൗദയുടെ അച്ഛന്‍ മുഹമ്മദ് ആത്തിഫും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ മാർച്ച് 29 നാണ് മാലിദ്വീപിൽനിന്നുളള 21കാരിയായ റൗദ ആതിഫിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലദേശിലെ ഇസ്‌ലാമി ബാങ്ക് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയായിരുന്നു. ഒക്ടോബര്‍ ലക്കം വോഗ് ഇന്ത്യയുടെ മുഖചിത്രം റൗദയുടേതായിരുന്നു. അക്വാ ബ്ലൂ നിറത്തിലുള്ള റൗദയുടെ കണ്ണുകള്‍ക്ക് ഫാഷന്‍ ലോകത്ത് ഏറെ ആരാധകരുണ്ടായിരുന്നു.

Web Title: Vogue cover model murdered for not wearing islamic clothing

Next Story
സൗഹൃദം ശക്തമാക്കാൻ ചൈനയിലേക്ക് പാക്കിസ്ഥാൻ കഴുതകളെ അയക്കുന്നുdonkey export, കഴുത കയറ്റുമതി, pakisthan-china, pak-china relation, indo-pak relation, socio-economic corridor
The moderation of comments is automated and not cleared manually by malayalam.indianexpress.com