ഇത്തവണത്തെ ബുക്കർ പുരസ്കാരത്തിനായുള്ള ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ പുസ്തകങ്ങളിൽ ഇന്ത്യൻ വംശജയായ എഴുത്തുകാരി അവ്നി ദോഷിയുടെ ആദ്യ നോവലും. ‘ബേൺറ്റ് ഷുഗർ’ (Burnt Sugar) എന്ന പേരിലുള്ള പുസ്തകം ഇന്ത്യയിൽ ‘ ഗേൾ ഇൻ വൈറ്റ് കോട്ടൺ’ എന്ന പേരിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഒരു രചയിതാവിന്റെ ആദ്യ പുസ്തകം ബുക്കർ ഷോർട്ട്‌ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, അതിനെ വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഒന്നായാണ് പൊതുവെ കരുതാറ്. പൂനെയിലാണ് നോവലിന്റെ പശ്ചാത്തലം, ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ച് പരിചിതയായ എഴുത്തുകാരി തുടങ്ങിയ പ്രത്യേകതകൾ ഈ നോവലിൽ ഇന്ത്യൻ വായനക്കാരെ ആകർഷിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
ദോഷിയുടെ നോവൽ ആളുകളെ പിടിച്ചിരുത്തുന്നതും അമ്പരപ്പിക്കുന്നതുമാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ബുക്കർ വെബ്‌സൈറ്റിൽ ഇതിനെ “ഒരു പ്രണയകഥയും ഒപ്പം വിശ്വാസവഞ്ചനയെക്കുറിച്ചുള്ള കഥയും“ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. വാളിനെപ്പൊലെ മൂർച്ചയുള്ളതെന്നും എന്ന് വിശേഷിപ്പിക്കുന്നു.
Read More: Avni Doshi makes it to Booker shortlist: 3 reasons why you should read her Girl in White Cotton