scorecardresearch

Ukraine War: യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി പൂർണ്ണമായി അംഗീകരിക്കുന്നില്ലെന്ന് പുടിൻ

ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുമായി മോസ്‌കോയിൽ പുടിൻ ദീർഘമായി ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ക്രെംലിൻ വക്താവ് ഇക്കാര്യം അറിയിച്ചത്

ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുമായി മോസ്‌കോയിൽ പുടിൻ ദീർഘമായി ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ക്രെംലിൻ വക്താവ് ഇക്കാര്യം അറിയിച്ചത്

author-image
WebDesk
New Update
Putin Trump

Ukraine War Updates

Ukraine War Updates: മോസ്‌കോ: യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാനായുള്ള അമേരിക്കൻ സമാധാന പദ്ധതിയുടെ ചില ഭാഗങ്ങൾ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. അതേസമയം, പ്രധാനപ്പെട്ട പല നിർദ്ദേശങ്ങളും മോസ്‌കോ തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വേണ്ടി വന്നാൽ, വാഷിംഗ്ടണുമായി ചർച്ചകൾ തുടരാൻ റഷ്യ സന്നദ്ധമാണെന്നും പെസ്‌കോവ് കൂട്ടിച്ചേർത്തു.

Advertisment

Also Read:യുക്രൈയ്ൻ യുദ്ധം; ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലൻസ്‌കി

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ എന്നിവരുമായി മോസ്‌കോയിൽ പുടിൻ ദീർഘമായി ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ക്രെംലിൻ വക്താവ് ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിന് അന്തിമ തീരുമാനം ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

Also Read:ആവശ്യങ്ങളിൽ മാറ്റമില്ല, യുക്രൈയ്ൻ പൂർണമായി യുദ്ധത്തിൽ നിന്ന് പിൻവാങ്ങണം: നിലപാട് വ്യക്തമാക്കി റഷ്യ

Advertisment

യുഎസ് പദ്ധതിയെ പുടിൻ പൂർണ്ണമായി തള്ളിക്കളഞ്ഞുവെന്ന വാദങ്ങളെ പെസ്‌കോവ് നിഷേധിച്ചു. ചൊവ്വാഴ്ച ആദ്യമായി നേരിട്ടുള്ള ആശയവിനിമയം നടന്നു. ചില കാര്യങ്ങൾ അംഗീകരിക്കുകയും മറ്റു ചിലത് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് അടയാളപ്പെടുത്തുകയും ചെയ്തു. ഇത് ഒരു ഒത്തുതീർപ്പ് കണ്ടെത്തുന്നതിനുള്ള സാധാരണ പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Also Read:വ്യോമാക്രമണങ്ങളിൽ പ്രതികരണവുമായി യുക്രൈയ്ൻ; റഷ്യ അത് അർഹിക്കുന്നുവെന്ന് സെലൻസ്‌കി

ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ട്രംപിന്റെ ശ്രമങ്ങളെ റഷ്യ അഭിനന്ദിച്ചു. എന്നാൽ, പരസ്യമായ ചർച്ചകൾ സഹായകമാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ക്രെംലിൻ വിശദമായ പ്രതികരണം നൽകാൻ തയ്യാറായില്ല. ഭാവിയിലെ ഉന്നതതല ബന്ധങ്ങൾക്ക് കളമൊരുക്കാൻ വിദഗ്ധ തലത്തിൽ ചർച്ചകൾ തുടരുകയാണെന്നും പെസ്‌കോവ് അറിയിച്ചു.

അതേസമയം, യുറോപ്യൻ യൂണിയനെതിരെ ശക്തമായി പ്രതികരിച്ച് പുടിൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റഷ്യയ്ക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിർദേശങ്ങളാണ് യുറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവെക്കുന്നതെന്നും ചർച്ചകൾ തടസ്സപ്പെടുത്താനാണ് ഇവർ ലക്ഷ്യമിടുന്നതെന്നും പുടിൻ ആരോപിച്ചു. 

Read More: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാനെ സന്ദർശിക്കാൻ സഹോദരിക്ക് അനുമതി

Ukraine War

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: