scorecardresearch

'എസിയും ഇല്ല, കിടക്കയും ഇല്ല'; ശശികലയ്ക്ക് ജയിലില്‍ അനുവദിച്ചത് ഒരു 'ടെലിവിഷന്‍'

പ്രത്യേക കുളിമുറി, എസി, കുളിക്കാന്‍ ചൂടുവെള്ളത്തിനുള്ള സൗകര്യം, കട്ടിലും കിട്ടക്കയും തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നും തന്നെ ശശികലയ്ക്ക് ലഭ്യമാക്കിയിട്ടില്ല

പ്രത്യേക കുളിമുറി, എസി, കുളിക്കാന്‍ ചൂടുവെള്ളത്തിനുള്ള സൗകര്യം, കട്ടിലും കിട്ടക്കയും തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നും തന്നെ ശശികലയ്ക്ക് ലഭ്യമാക്കിയിട്ടില്ല

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
sasikala

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വികെ ശശികലയ്ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് പാരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍. ഒരു ടെലിവിഷന്‍ മാത്രമാണ് ശശികലയ്ക്കായി ജയിലില്‍ അനുവദിച്ചിട്ടുള്ളത്. പ്രത്യേക കുളിമുറി, എസി, കുളിക്കാന്‍ ചൂടുവെള്ളത്തിനുള്ള സൗകര്യം, കട്ടിലും കിട്ടക്കയും തുടങ്ങിയ സൗകര്യങ്ങള്‍ ഒന്നും തന്നെ ശശികലയ്ക്ക് ലഭ്യമാക്കിയിട്ടില്ല.

Advertisment

വിവരാവകാശ നിയമപ്രകാരം ചെന്നൈയിലെ ഒരു അഭിഭാഷകന്‍ നല്‍കിയ അപേക്ഷയ്ക്ക് ജയില്‍ അധികൃതര്‍ നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

ശശികല അടുത്ത നാല് വര്‍ഷത്തേക്ക് പരപ്പന അഗ്രഹാര ജയിലില്‍ മെഴുകുതിരി നിര്‍മ്മാണത്തിലാണ് ഏര്‍പ്പെടുക. അമ്പത് രൂപ ദിവസക്കൂലിക്ക് ആണ് ശശികല ജോലി ചെയ്യുക. ആഢംബര ജീവിതം നയിച്ച ശശികലയ്ക്ക് ജയിലില്‍ കഴിയാന്‍ കട്ടിലും കിടക്കയും ടാബിള്‍ ഫാനും നല്‍കിയേക്കുമെന്ന് നേരത്തേ വിവരങ്ങളുണ്ടായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ ഇത് നിഷേധിച്ചു.

ശിക്ഷാ കാലയളവില്‍ ധരിക്കാനായി മൂന്ന് വെളുത്ത സാരികളാണ് ശശികലയ്ക്ക് കൊടുത്തിട്ടുള്ളത്. ഇത് ആദ്യമായല്ല ശശികല ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. 2014ല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒപ്പം 21 ദിവസം പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

Advertisment

2014ല്‍ ജയലളിതയെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ തന്നെ കിടക്കാന്‍ അനുവദിക്കണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം ജയിലധികൃതര്‍ നിഷേധിച്ചു.

10711 എന്ന പ്രിസണ്‍ നമ്പറിലാണ് ശശികല ജയിലില്‍ കഴിയുന്നത്. പ്രമേഹം ഉള്ളതിനാല്‍ വീട്ടിലുണ്ടാക്കിയ ഭക്ഷണം ലഭ്യമാക്കണമെന്നാണ് ശശികല ആവശ്യപ്പെട്ടിരുന്നു. വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്‌ലറ്റ്, 24മണിക്കൂറും ചൂടുവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവ ജയില്‍ മുറിയോട് ചേര്‍ന്ന് വേണമെന്നും ശശികല ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യങ്ങളും തള്ളുകയായിരുന്നു.

Bangalore Tamilnadu Parapppana Agrahara Vk Sasikala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: