ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാനാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

കര്‍ശന ഉപാധികളോടെയാണ് ശശികലയ്ക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളെ കാണാനോ പൊതുപരിപാടികളില്‍ പങ്കെടുക്കാനോ അനുമതിയില്ല.

ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ സംബന്ധമായ രോഗത്തിന് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നടരാജനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ശസ്ത്രക്രിയക്കും വിധേയനാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭാര്യ ശശികലയ്ക്ക് പരോള്‍ അനുവദിച്ചത്. 15 ദിവസത്തെ പരോളിനായിരുന്നു അപേക്ഷ നല്‍കിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ