ന്യൂഡല്‍ഹി: ഐശ്വര്യ റായി ബച്ചന്റെ വ്യക്തി ജീവിതയും തിരഞ്ഞെടുപ്പ് പോള്‍ ഫലവും ചേര്‍ത്ത് തയ്യാറാക്കിയ സ്ത്രീവിരുദ്ധ ട്വിറ്റര്‍ പോസ്റ്റ് പ്രചരിപ്പിച്ച നടന്‍ വിവേക് ഒബ്റോയിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍. വിശദീകരണം ആവശ്യപ്പെട്ട് നടന് വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു.
Haha! creative! No politics here….just life
Credits : @pavansingh1985 pic.twitter.com/1rPbbXZU8T
— Vivek Anand Oberoi (@vivekoberoi) May 20, 2019
അധാര്‍മ്മികവും നിന്ദ്യവുമായ നടന്റെ പോസ്റ്റ് സ്ത്രീകളുടെ ഒന്നാകെ അന്തസിനെ അവമതിക്കുന്നതാണെന്ന് നോട്ടീസില്‍ വനിതാ കമ്മീഷന്‍ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടേയും യുവതിയുടേയും ചിത്രം പ്രചരിപ്പിച്ചാണ് നടന്‍ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ചതെന്ന് കമ്മീഷന്‍ അറിയിച്ചു. ഇതിന് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കാനാണ് ഉത്തരവിട്ടത്. വിവേക് ഒബ്റോയി തന്റെ ഔദ്വോഗിക ട്വിറ്റർ പേജിൽ ആണ് ചിത്രം പങ്കുവെച്ചത്.
രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് മീം ഷെയർ ചെയ്തിരിക്കുന്നത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്റോയ് (എക്സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മെമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.
ട്രോളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മറ്റൊരു വ്യക്തിയുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള ട്രോൾ പങ്കുവെച്ച വിവേകിന് നെഗറ്റീവ് കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി, വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമർശനങ്ങളാണ് ട്വിറ്റർ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
That’s quite in bad taste… Show some respect for women !
— Kamlesh Sutar (@kamleshsutar) May 20, 2019
Extremely absurd of you to tweet this!! Disappointing!
— Gutta Jwala (@Guttajwala) May 20, 2019
100 % sure that Aishwarya chose the best of the lot.
— Sagar (@sagarcasm) May 20, 2019
Who ever named you “Vivek”, was that person in Sarcastic mood while naming you
— Sarcasm™ (@SarcasticRofl) May 20, 2019
Plz. Don’t spread this pics its demeaning to a woman N a torture to her child too.. Plz a humble request
— RiA (@RiaRevealed) May 20, 2019
loser, spare ur stupid joke on someone’s personal life
— Nehr_who (@Nehr_who) May 20, 2019
ഈ ലോക്‌സഭ ഇലക്ഷനിൽ ബിജെപിയ്ക്ക് വേണ്ടി വിവേക് ഒബ്റോയ് ക്യാംപെയിൻ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ മോദിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നതും വിവേക് ആണ്. ചിത്രത്തിന് അനുഗ്രഹം തേടി മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ ഷിര്‍ദി നഗരത്തിലെ സായിബാബ ക്ഷേത്രത്തിലും അടുത്തിടെ വിവേക് സന്ദർശിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റ പെരുമാറ്റച്ചട്ട ലംഘനമാണ് ചിത്രം എന്ന് ആരോപണത്തെ തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞുവെച്ചതിനു പിന്നാലെയായിരുന്നു വിവേകിന്റെ ക്ഷേത്രസന്ദർശനം.
Read more: പിഎം നരേന്ദ്ര മോദിയുടെ റിലീസ്; അനുഗ്രഹം തേടി വിവേക് ഒബ്രോയ് സായിബാബ ക്ഷേത്രത്തില്‍
‘ഞങ്ങള്‍ സായിബാബയുടെ അനുഗ്രഹം തേടി എത്തിയതാണ്. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ആരാധകരുമെല്ലാം ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വളരെ പ്രചോദിപ്പിക്കുന്ന ഒരു കഥയില്‍ നിന്നുമാണ് ഞങ്ങള്‍ ആ ചിത്രം ഒരുക്കിയത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഞങ്ങളെ ആക്രമിക്കുകയാണ്. സിനിമ എത്രയും പെട്ടെന്ന് റിലീസ് ആകുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് വിവേക് ഒബ്റോയ് പ്രതികരിച്ചത്.
അടുത്തിടെ, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും വിവേക് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ബോബി എന്ന പ്രതിനായക വേഷമാണ് വിവേക് അവതരിപ്പിച്ചത്.
Read more: ലാലേട്ടന്‍, രാജു, ലൂസിഫര്‍: വിവേക് ഒബ്റോയ് മനസ്സു തുറക്കുന്നു, വീഡിയോ