scorecardresearch

നുഹില്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയ്ക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; യാത്ര നടത്തുമെന്ന് വിഎച്ച്പി

കഴിഞ്ഞ മാസം യാത്രയെ ആള്‍കൂട്ടം ആക്രമിച്ചപ്പോള്‍ നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം യാത്രയെ ആള്‍കൂട്ടം ആക്രമിച്ചപ്പോള്‍ നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

author-image
WebDesk
New Update
nuh| Hariyana| VHP

നുഹില്‍ ബ്രജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം; യാത്ര നടത്തുമെന്ന് വിഎച്ച്പി

നുഹ്: തിങ്കളാഴ്ച നടത്തേണ്ട ബ്രജ് മണ്ഡല് ജലാഭിഷേക് യാത്രയ്ക്ക് നുഹ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഈ സമയം, സ്ഥിരോത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും യാത്ര സംഘടിപ്പിക്കാനാണ് മേവാത്തിലെ ഹിന്ദു സമൂഹം തീരുമാനിച്ചിരിക്കുന്നതെന്ന് വിഎച്ച്പിയുടെ കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ സുരേന്ദ്ര കുമാര്‍ ജെയിന്‍ പറഞ്ഞു. ഇതുകൊണ്ടാണ് സംസ്ഥാനമൊട്ടാകെ ഒരു പരിപാടി വിഎച്ച്പി പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഒരു ശിവക്ഷേത്രത്തില്‍ ബഹുജന ജലാഭിഷേക പരിപാടി സംഘടിപ്പിക്കുകയും ഈ പരിപാടിയില്‍ ഹൈന്ദവ സമൂഹം പങ്കെടുക്കുകയും ചെയ്യും. നൂഹിലെ യാത്രയില്‍ പുറത്തുനിന്നുള്ളവര്‍ പങ്കെടുക്കില്ല അദ്ദേഹം പറഞ്ഞു.

Advertisment

അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ശനിയാഴ്ച നടന്ന വെര്‍ച്വല്‍ മീറ്റിംഗില്‍ അധ്യക്ഷത വഹിച്ച ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശത്രുജീത് കപൂര്‍, സെപ്തംബര്‍ 3-7 വരെ ജില്ലയില്‍ നടക്കുന്ന ജി 20 ഷെര്‍പ്പ ഗ്രൂപ്പ് മീറ്റിംഗിന്റെ പശ്ചാത്തലത്തില്‍ ഭരണകൂടം അനുമതി നിഷേധിച്ചതായി പറഞ്ഞു. ജൂലൈ 31 ലെ അക്രമത്തെത്തുടര്‍ന്ന് ക്രമസമാധാനം നിലനിര്‍ത്തുകയെന്നതാണ് ലക്ഷ്യം.

കഴിഞ്ഞ മാസം യാത്രയെ ആള്‍കൂട്ടം ആക്രമിച്ചപ്പോള്‍ നുഹിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്ത്, ഓഗസ്റ്റ് 28 ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാന്‍ അധികൃതര്‍ ഉത്തരവിടുകയും മൊബൈല്‍ ഇന്റര്‍നെറ്റ്, ബള്‍ക്ക് എസ്എംഎസ് സേവനങ്ങള്‍ താല്‍ക്കാലികമായി വിഛേദിക്കുകയും ജില്ലയില്‍ നിരോധന ഉത്തരവുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

രാവിലെ 11 മണിക്ക് നുഹിന്റെ നല്‍ഹര്‍ മഹാദേവ് മന്ദിറില്‍ നിന്ന് യാത്ര പുറപ്പെട്ട് ഫിറോസ്പൂര്‍ ജിര്‍ക്കയിലെ ജീര്‍ മന്ദിറിലേക്കും പിന്നീട് പുന്‍ഹാനയിലെ സിംഗാര്‍ മന്ദിറിലേക്കും നീങ്ങുകയും വൈകുന്നേരം 4 മണിയോടെ സമാപിക്കുമെന്ന് സംഘടനയിലെ അംഗങ്ങള്‍ പറഞ്ഞു. സര്‍വ ഹിന്ദു സമാജിന്റെ ബാനറില്‍ പരിപാടി സംഘടിപ്പിക്കുന്ന വിഎച്ച്പിയുടെ യുവജന വിഭാഗമായ ബജ്റംഗ് ദള്‍ അംഗങ്ങള്‍ പറയുന്നതനുസരിച്ച്, തങ്ങള്‍ എല്ലാ മുന്‍കരുതലുകളും എടുക്കുന്നു.

Advertisment

''ലൈസന്‍സ് ഉള്ളവരെല്ലാം സ്വയം പ്രതിരോധ ആവശ്യങ്ങള്‍ക്കായി തോക്കുകള്‍ കൈവശം വയ്ക്കും. ഹരിയാനയിലെ ഗോ രക്ഷാ ദളില്‍ നിന്നുള്ള നാരായണ്‍ കൂട്ടിച്ചേര്‍ത്തു. ഒരു പുണ്യസ്ഥലം സന്ദര്‍ശിക്കുന്നതിന് അനുമതി ആവശ്യമാണെന്ന് തനിക്ക് അറിയില്ലെന്ന് ഗുഡ്ഗാവ് ബജ്റംഗ് ദള്‍ നേതാവ് അമിത് ഹിന്ദു പറഞ്ഞു: ''ഞങ്ങളുടെ വീട്ടിലേക്ക് പോകാന്‍ ഞങ്ങള്‍ക്ക് അനുമതി ആവശ്യമുണ്ടോ? പിന്നെ സാവന്‍ മാസത്തില്‍ ഒരു ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ക്ക് ഇത് എന്തിന് ആവശ്യമാണ്?. 'ജി 20 ന്റെ സുപ്രധാന സംഭവവും മേവാത്തിലെ കലാപകാരികള്‍ക്കെതിരെ പൊലീസ് സ്വീകരിച്ച സമഗ്രമായ നടപടിയും കണക്കിലെടുത്ത്, ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അതിന്റെ രൂപം നമുക്ക് പരിഗണിക്കാം'. 52 പാലിന്റെ ചെയര്‍മാന്‍ അരുണ്‍ സെയില്‍ദാര്‍ പറഞ്ഞു.

Vhp Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: