മീററ്റ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയെ ‘റേപ്പിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി. ഇന്ത്യ ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചാണ് ഹിന്ദു സംഘടന നേതാവിന്റെ വിവാദ പ്രസ്താവന. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഏറ്റവും വലിയ റേപ്പിസ്റ്റ് ആണെന്നാണ് സാധ്വി പ്രാചി പറഞ്ഞത്.
Read Also: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ
“ഈ രാജ്യം രാമന്റെയും കൃഷ്ണന്റെയുമാണ്. നെഹ്‌റുവാണ് ഏറ്റവും വലിയ റേപ്പിസ്റ്റ്. രാജ്യത്തെ രാമ-കൃഷ്ണ സംസ്‌കാരം നശിപ്പിച്ചത് നെഹ്‌റുവാണ്. തീവ്രവാദം, നക്‌സലിസം, അഴിമതി, പീഡനം തുടങ്ങിയവയെല്ലാം നെഹ്‌റു കുടുംബത്തിന്റെ സംഭാവനയാണ്” സാധ്വി പ്രാചി പറഞ്ഞു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. വിവാദ പ്രസ്താവന പിന്‍വലിച്ച് ഹിന്ദു സംഘടനാ നേതാവ് മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.
Read Also: ‘ഇനിയും വരില്ലേ ഇതുവഴി’; പൊള്ളാര്‍ഡിനെ ‘അടിച്ചോടിച്ച്’ ദുബെ, വീഡിയോ
രാജ്യം ഭരിക്കുന്നയാൾ അക്രമത്തിൽ വിശ്വസിക്കുന്നതിനാലാണ് ജനം നിയമം കയ്യിലെടുക്കുന്നത് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. രാജ്യാന്തര മാധ്യമങ്ങളിൽ ഇന്ത്യയെ ബലാത്സംഗത്തിന്റെ തലസ്ഥാനമായാണ് അടയാളപ്പെടുത്തുന്നത്. ഇതിനെല്ലാം കാരണം നേതൃത്വത്തിന്റെ പരാജയമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. ഉന്നാവ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം.