scorecardresearch

ഇ​ന്‍​ഫോ​സി​സ് സി​.ഇ​.ഒ വി​ശാ​ൽ സി​ക്ക രാ​ജി​വ​ച്ചു

രാജി സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ദ, സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ തുടരുമെന്നും വ്യക്തമാക്കി

ഇ​ന്‍​ഫോ​സി​സ് സി​.ഇ​.ഒ വി​ശാ​ൽ സി​ക്ക രാ​ജി​വ​ച്ചു

മും​ബൈ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫോ​സി​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ വി​ശാ​ൽ സി​ക്ക രാ​ജി​വ​ച്ചു. രാജി സ്ഥിരീകരിച്ച കമ്പനി സെക്രട്ടറി എ.ജി.എസ്. മണികന്ദ, സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ പദവിയിൽ തുടരുമെന്നും വ്യക്തമാക്കി. യു.ബി. പ്ര​വീ​ണ്‍ റാ​വു​വി​ന് സി​ഇഒയുടെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്. പുതിയ സിഇഒയെ നിയമിക്കും വരെ സിക്കയ്ക്ക് എംഡിയുടെയും സിഇഒയുടെയും അധികച്ചുമതല ഉണ്ടായിരിക്കുമെന്നും ഇൻഫോസിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വ്യക്​തിപരമായ ആക്രമണങ്ങളാണ്​ രാജിക്കിടയാക്കിയതെന്ന്​ സിക്ക പറഞ്ഞു. ഇൻഫോസിസിലുള്ള വിശ്വാസം നഷ്​ടമായിട്ടില്ലെന്നും, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏകാഗ്രത നഷ്​ടമാകും വിധം ഉണ്ടായ വ്യക്​തിപരമായ ആക്രമണങ്ങൾ മൂലം കമ്പനി​യെ മുന്നോട്ടു നയിക്കാൻ കഴിയുമെന്ന്​ തോന്നുന്നില്ലെന്നും രാജിക്കത്തിൽ സിക്ക പറയുന്നു.

ആഗോള സാമ്പത്തിക പ്രതിസന്ധികളില്‍ പെട്ട് കമ്പനിക്ക് ഉള്ളില്‍ നിന്നും പുറത്തുനിന്നും നിരവധി വെല്ലുവിളികളാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിലുണ്ടായ തടസങ്ങളാണ് ഇതിന് കാരണമായി കണ്ടിരുന്നത്. സിക്ക സി.ഇ.ഒ സ്​ഥാനത്തിന്​ അർഹനല്ലെന്നും ചീഫ് ​ടെക്​നിക്കൽ ഓഫീസറാണ്​ ആ സിളഇ.ഒ സ്​ഥാനത്തിന്​ കൂടുതൽ അർഹനെന്നുമുള്ള കമ്പനി​യി​ലെ മൂന്ന്​ ഡയറക്​ടർമാരുടെ അഭിപ്രായം ഇൻഫോസിസി​​​​െൻറ സ്​ഥാപകൻ എൻ. ആർ നാരായണ മൂർത്തി കമ്പനിയുടെ ഉപദേശകർക്കുള്ള ഇ മെയിൽ സന്ദേശത്തിൽ പങ്കുവെച്ചിരുന്നു. ഇതേ തുടർന്നാണ്​ രാജിയെന്ന്​ റിപ്പോർട്ടുകളുണ്ട്​.

2016-17 വര്‍ഷത്തില്‍ ശമ്പളഇനത്തില്‍ ഇദ്ദേഹം വാങ്ങിയത് 43 കോടി രൂപയായിരുന്നു. 2020തില്‍ 20 ബില്യണ്‍ ഡോളറാണ് വിറ്റുവരവായി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കമ്പനിയുടെ ഓഹരി വിലയില്‍ എട്ട് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതിനിടെയാണ് രാജി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Vishal sikka resigns as md and ceo of infosys