നടനും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാലിന് വധഭീഷണി. വിശാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെുത്തി സന്ദേശം ലഭിച്ചതായി കാണിച്ച് നിർമാതാവ് മണിമാരൻ പൊലീസിൽ പരാതി നൽകി. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ (ഫെഫ്സി) അംഗം ധനപാലിനെതിരെയാണ് പരാതി നൽകിയത്.

വാട്സ്ആപ്പിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിശാൽ കൊല്ലപ്പെടുമെന്നായിരുന്നു സന്ദേശം. ഇതിനു പിന്നിൽ ഫെഫ്സി അംഗം ധനപാലെന്നാണ് സംശയം. അയാൾക്കെതിരെ കമ്മിഷണർ ഓഫ് പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് കൗൺസിലിനെതിരയും ഞങ്ങളുടെ നേതാവ് വിശാലിനെതിരെയും അയാൾ ദീർഘനാളായി പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ വിശാലിനെ അപകീർത്തിപ്പെടുന്ന ഒരു സന്ദേശം അയാൾ അയച്ചു. അതും കൂടി കണക്കിലെടുത്താണ് അയാൾക്കതിരെ പൊലീസിൽ പരാതി നൽകിയതെന്ന് മണിമാരൻ തമിഴ് വെബ്സൈറ്റ് ഇന്ത്യാഗ്ലിറ്റ്സിനോട് പറഞ്ഞു.

ഏതാനും ദിവസം മുൻപ് ഫെഫ്സിയിൽ അംഗമല്ലാത്തവർക്കും ഫിലിം പ്രൊഡ്യൂസേഴ്സ് ജോലി നൽകുമെന്ന് വിശാൽ പറഞ്ഞിരുന്നു. എന്നാൽ ഇത് ഫെഫ്സി അംഗീകരിച്ചില്ല. വധഭീഷണിക്ക് ഇതും കാരണമാകാമെന്നാണ് മണിമാരൻ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ