/indian-express-malayalam/media/media_files/uploads/2020/07/vizag.jpg)
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള ഫാർമസ്യൂട്ടിക്കൽ യൂണിറ്റിൽ തിങ്കളാഴ്ച രാത്രി നടന്ന വൻ സ്‌ഫോടനത്തെത്തുടർന്ന് മരുന്ന് കമ്പനിക്ക് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഈ പ്രദേശത്തെ എൽജി പോളിമർ പ്ലാന്റിൽ സ്റ്റൈറൈൻ വാതകം ചോർന്നതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവം. ഇത് പ്രദേശത്തെ നിവാസികളിൽ വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
രാംകി ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയിലെ സ്റ്റെപ്പ് സോൾവന്റ് ബോയിലേഴ്സ് യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ രീതിയിൽ മരുന്ന് നിർമാണ വസ്തുക്കൾ ശേഖരിക്കുകയും അവ ഉപയോഗിച്ച് മരുന്നുകൾ നിർമിക്കുകയും ചെയ്യുന്ന യൂണിറ്റുകളാണ് ഇവിടെയുള്ളത്.
Another industrial accident in Vizag! About 17 blasts heard inside Ramky pharmaceuticals, apparently inside SETP Solvents boilers.According to the info coming- fire engines are not able to reach the accident location as yet. Ground situation isn’t looking good. #VizagBlast#Ramkypic.twitter.com/DNQYANGMR8
— Revathi (@revathitweets) July 13, 2020
ഒരാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. വൻതോതിൽ തീ ആളിപ്പടരുന്നതിനാൽ ഫയർ ഫോഴ്‌സിന് സ്ഥലത്തേക്ക് എത്താൻ പ്രയാസമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പതിനേഴ് തവണ വൻ ശബ്ദത്തിൽ പൊട്ടിത്തെറികളുണ്ടായെന്ന് പരിസരവാസികൾ പറയുന്നു.
കോവിഡ് കാലത്ത് വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. മെയ് 7-ന് വിശാഖപട്ടണത്തെ സ്വകാര്യ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സെയ്‌നോര്‍ ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് വിഷവാതകം ചോർന്ന് മരിച്ചത് 12 പേരാണ്. ലോക്ഡൗണിന് ശേഷം ഇത് നാലാം തവണയാണ് ചെറുതും വലുതുമായി വിശാഖപട്ടണത്തെ വ്യാപാര മേഖലയിൽ വ്യവസായശാലകളിൽ അപകടങ്ങൾ ഉണ്ടാകുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us