ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ (എച്ച്എസ്എല്‍) ഭീമന് ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര് മരിച്ചു. മരിച്ചവരിൽ നാലുപേർ എച്ച്എസ്എല്ലിലെ സ്ഥിരം ജീവനക്കാരും മറ്റ് ആറുപേർ കരാർ കമ്പനികളുടെ ജീവനക്കാരുമാണ്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.
JUST IN: At least 10 persons were crushed to death when a giant crane collapsed at Hindustan Shipyard limited at Visakhapatnam. More on //t.co/X6u8VmjtSE | @SreeniExpress pic.twitter.com/eO728JvjRI
— The Indian Express (@IndianExpress) August 1, 2020
70 ടണ്‍ ഭാരമുള്ള ക്രെയിനിന്റെ ഭാരപരിശോധനയ്ക്കിടെ ഇന്നു രാവിലെയായിരുന്നു സംഭവം. ക്രെയിന്‍ ഇതുവരെ ഉപയോഗിച്ചുതുടങ്ങിയിരുന്നില്ല. മുംബൈ ആസ്ഥാനമായുള്ള അനുപം ക്രെയിന്‍സ് രണ്ടു വര്‍ഷം മുന്‍പാണു ക്രെയിന്‍ നിര്‍മിച്ചത്.
ഭാരപരിശോധനയ്ക്കിടെ അടിസ്ഥാന ഭാഗവും മുകൾഭാഗത്തെ ക്യാബിനും വേര്‍പെട്ട് ക്രെയിന്‍ തകരുകയായിരുന്നുവെന്ന് വിശാഖപട്ടണം കലക്ടര്‍ വി വിനയ് ചന്ദ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എച്ച്എസ്എല്ലും അന്വേഷണം ആരംഭിച്ചു.
ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതല ഗ്രീന്‍ഫീല്‍ഡ് കമ്പനിക്ക് എച്ച്എസ്എല്‍ കൈമാറിയിരുന്നു. ഇവര്‍ ലീഡ് എന്‍ജിനീയേഴ്സ്, ക്വാഡ് 7 കമ്പനി എന്നിവരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്.
‘ഗ്രീന്‍ ഫീല്‍ഡിന്റെ മൂന്ന് ജീവനക്കാര്‍, ലീഡ് എന്‍ജിനീയേഴ്സിന്റെ രണ്ടു പേര്, ക്വാഡ് 7 ലെ ഒരാള്‍, എച്ച്എസ്എല്ലിലെ നാല് സ്ഥിരം ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 10 പേരാണ് ക്രെയിനിന്റെ കാബിനിലുണ്ടായിരുന്നത്. കാബിന് തകര്‍ന്ന് ഇവരെല്ലാം മരിച്ചു. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല,” കലക്ടര്‍ പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook