Latest News

ലില്ലി സിങ്ങിന് വീസ പ്രശ്‌നം; പരിഹരിച്ച് സുഷമ സ്വരാജ്

ഇന്ത്യയിലേക്ക് വരാനുളള വിസയിൽ ചില പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ലില്ലി സഹായമഭ്യർത്ഥിച്ചത്

lilly siingh, sushma swaraj

ന്യൂഡൽഹി: വീസ പ്രശ്‌നത്തിൽ പെട്ട് ഉഴലുന്നവർക്ക് സഹായവുമായെത്താറുണ്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. അത്തരത്തിൽ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് യൂട്യൂബ് താരമായ ലില്ലി സിങ്ങാണ്. ഇന്ത്യയിലേക്ക് വരാനുളള വീസയിൽ ചില പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ലില്ലി സഹായമഭ്യർത്ഥിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും സുഷമ സ്വരാജിനോടുമാണ് വീസ പ്രശ്‌നത്തിൽ സഹായം ചോദിച്ചത്. ട്വീറ്റിന് വിദേശകാര്യ മന്ത്രി ഉത്തരം നൽകുകയും തന്നാലാവുന്നത് ചെയ്യുകയും ചെയ്‌തു.

ഈ മാസവസാനമാണ് ലില്ലി ഇന്ത്യയിലെത്തുന്നത്. പുതിയ പുസ്‌തകത്തിന്റെ പ്രചരണാർത്ഥമാണ് വരുന്നത്. ടൊർണാണ്ടോയിലെ ഇന്ത്യൻ എംബസിയിലാണ് ലില്ലി വീസയ്‌ക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ ചില പ്രശ്‌നങ്ങൾ കാരണം കിട്ടിയില്ല.

ഇന്ത്യയെ ഇഷ്‌ടപ്പെടുന്നു. എന്നാൽ ടൊർണാണ്ടോയിലെ ഇന്ത്യൻ കോൺസുലറ്റ് ഭൂമിയിലെ തന്നെ മോശമായ സ്ഥലമാണെന്നും ലില്ലി ട്വീറ്റ് ചെയ്‌തു. ഇന്ത്യയിലേക്കുളള​ യാത്ര കോൺസുലേറ്റ് വിഷമം പിടിച്ചതാക്കുന്നു. നരേന്ദ്ര മോദിക്ക് ഈ വിഷയത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. ടൊർണോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റ് സൗഹാർദപരമല്ലെന്നും തരത്തിലും ലില്ലി ട്വീറ്റ് ചെയ്തിരുന്നു.

തുടർന്ന് ബിസിനസ് വീസ അനുവദിച്ചിട്ടുണ്ടെന്ന് കോൺസുലേറ്റ് ലില്ലിയ്ക്ക് മറുപടി നൽകി. എന്നാൽ ദീർഘ കാലത്തേക്കുളള​ വീസയാണ് ചോദിച്ചതെന്നും മൂന്ന് മാസത്തേക്കുളള വീസയാണ് നൽകിയതെന്നും തരത്തിൽ വീസ വീണ്ടും നീട്ടു.

ട്വിറ്ററിൽ ഇത് സംബന്ധിച്ച ചർച്ചകൾ ചൂടു പിടിച്ചതിനെ തുടർന്ന് സുഷമ സ്വരാജ് വിഷയത്തിൽ ഇടപെടുകയായിരുന്നു. കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷണറായ വികാസ് സ്വരൂപുമായി ബന്ധപ്പെടാനും ആവുന്നതെല്ലാം ചെയ്യുമെന്നാണ് സുഷമ സ്വരാജ് ലില്ലിയോട് പറഞ്ഞത്. ഇതിനെ തുടർന്ന് നന്ദിയറിയിച്ച് ലില്ലിയും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

ഏപ്രിൽ 19 മുതൽ20 വരെയാണ് ലില്ലി ഇന്ത്യയിലുണ്ടാവുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Visa woes lilly singh tweets about unprofessional behaviour about toronto embassy staff sushma swaraj comes to rescue

Next Story
ഒരു മുത്തശ്ശിക്കഥയല്ല, ഇതു പ്രീതിയുടെ കഥpreethi sankar, once upon a time, story teller, stories, kids, stories
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express