വാഷിംഗ്ടണ്‍: യാത്രാ വിലക്കിന് പിന്നാലെ എച്ച്–1ബി വിസയിലും അമേരിക്ക നിയന്ത്രണമേർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്നാണ് സൂചന. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ ജോലി ചെയ്യുന്നതിനായി നൽകുന്ന വിസയാണ് എച്ച്–1ബി.

വിസ ലഭിക്കുന്നതിലുള്ള ശമ്പള പരിധി 130,000 ഡോളറായി ഉയര്‍ത്താന്‍ തീരുമാനമായതാണ് വിവരം. നിലവില്‍ 60,000 രൂപയാണ് വിസ ലഭിക്കുന്നതിനുള്ള ശമ്പളപരിധി. ഇൻഫോസിസ്, വിപ്രോ പോലുള്ള ഇന്ത്യൻ ഐടി കമ്പനികൾക്കാവും ഈ തീരുമാനം കടുത്ത വെല്ലുവിളി ഉയർത്തുക. ഇത് കുടുംബങ്ങളേയും വിദ്യാര്‍ത്ഥികളേയും പ്രതികൂലമായി ബാധിക്കും.

അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിനുള്ള വലിയൊരു മാർഗമാണ് എച്ച്-1ബി വിസ. ഇതിൽ നിയന്ത്രണമേർപ്പെടുത്തുന്നതിലൂടെ അമേരിക്കയിലേക്കുള്ള പ്രൊഫഷണലുകളുടെ കുടിയേറ്റത്തെ നിയന്ത്രിച്ച് സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ഉണ്ടാക്കാനാണ് ട്രംപ് കണക്കുകൂട്ടുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ ട്രംപ് ഉയര്‍ത്തിയ ഈ വാഗ്ദാനത്തെ അനുകൂലിച്ചും എതിര്‍ത്തും ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. എച്ച്–1ബി വിസയിൽ നിയന്ത്രണമേർപ്പെടുത്തുന്നതിന് മുമ്പായി അമേരിക്കയിലെ തൊഴിൽ വകുപ്പ് വിസ നിയമങ്ങൾ ദുരുപയോഗം ചെയ്തോ എന്നും കർശനമായി പരിശോധിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook