ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്. രാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബങ്ങള്‍ക്കായി എന്തു ചെയ്താലും മതിയാകില്ലെന്നും പക്ഷെ തന്നാല്‍ ആകുന്നത് ചെയ്യുകയാണെന്നും സെവാഗ് പറഞ്ഞു.
”എന്തു ചെയ്താവും മതിയാകില്ലെന്ന് അറിയാം. പക്ഷെ എന്നെ കൊണ്ട് ആവുന്നത് ചെയ്യുകയാണ്. പുല്‍വാമയില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുട്ടികളുടെ മുഴുവന്‍ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കകയാണ്” സെവാഗ ്ട്വീറ്റ് ചെയ്തു. സെവാഗിന്റെ ഉടമസ്ഥതയിലുള്ള സെവാഗ് അന്താരാഷ്ട്ര സ്കൂളായിരിക്കും ചെലവുകള്‍ ഏറ്റെടുക്കുക.
Nothing we can do will be enough, but the least I can do is offer to take complete care of the education of the children of our brave CRPF jawans martyred in #Pulwama in my Sehwag International School @SehwagSchool , Jhajjar. Saubhagya hoga pic.twitter.com/lpRcJSmwUh
— Virender Sehwag (@virendersehwag) February 16, 2019
ഇന്ത്യന്‍ ബോക്സിങ് താരം വിജേന്ദര്‍ സിങ് തന്റെ ഒരുമാസത്തെ ശമ്പളവും സൈനികരുടെ കുടുംബങ്ങള്‍ക്കായി നല്‍കുമെന്ന് അറിയിച്ചിരുന്നു.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വ്യാഴാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 40 ഓളം സൈനികരാണ് കൊല്ലപ്പെട്ടത്. 10 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു ചാവേറാക്രമണം. ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് വരികയായിരുന്ന സൈനിക വാഹനത്തിനുനേരെ ഭീകരന് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയായിരുന്നു ആക്രമണം.