scorecardresearch

വിരാട് കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്ത നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി

ട്വിറ്ററിലൂടെയാണ് രാഹുൽ മോദിയെ വെല്ലുവിളിച്ചത്

വിരാട് കോഹ്‌ലിയുടെ ചലഞ്ച് ഏറ്റെടുത്ത നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധിയുടെ വെല്ലുവിളി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുന്നിൽ രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. ട്വിറ്ററിലൂടെയാണ് രാഹുൽ മോദിയെ വെല്ലുവിളിച്ചത്.

”വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തതിൽ സന്തോഷം. ഞാനൊരുമൊരു വെല്ലുവിളി ഉയർത്തുന്നു. പെട്രോൾ വില കുറയ്ക്കാൻ തയ്യാറാണോ?, അല്ലെങ്കിൽ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിലൂടെ പെട്രോള്‍ വില കുറക്കാന്‍ താങ്കൾ നിര്‍ബന്ധിതനാകും. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.” ഇതായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.

കോഹ്‌ലിയുടെ വെല്ലുവിളി മിനിറ്റുകൾക്കകം തന്നെ നരേന്ദ്ര മോദി ഏറ്റെടുത്തിരുന്നു. വെല്ലുവിളി സ്വീകരിച്ചെന്നും തന്റേതായ ഫിറ്റ്നസ് വീഡിയോ ഉടന്‍ തന്നെ തയ്യാറാക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് ആണ് കോഹ്‌ലിയെ വെല്ലുവിളിച്ചത്.

കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി: വീഡിയോ ഉടന്‍ പുറത്തുവിടും

ചൊവ്വാഴ്ച്ചയാണ് താന്‍ പുഷ്അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത റാത്തോട് കോഹ്‌ലിയെ തന്റെ ഫിറ്റ്നസ് രഹസ്യം വീഡിയോ ആയി പകര്‍ത്തി പോസ്റ്റ് ചെയ്യാന്‍ വെല്ലുവിളിച്ചത്. ഹൃത്വിക് റോഷനോടും സൈന നെഹ്‌വാളിനോടും ഇതേ കാര്യം കേന്ദ്രമന്ത്രി ചലഞ്ച് ചെയ്തിരുന്നു. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്‍കുന്ന വിരാട് കോഹ്‌ലി ഒട്ടും സംശയിച്ച് നില്‍ക്കാതെ വീഡിയോ തയ്യാറാക്കുകയും ചെയ്തു.

കേന്ദ്രമന്ത്രിയുടെ വെല്ലുവിളി പുഷ്പം പോലെ ചെയ്ത് വിരാട് കോഹ്‌ലി; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് താരം

തുടര്‍ ‘സ്‌പൈഡര്‍ പ്ലാങ്കാണ്’ കോഹ്‌ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്‌പൈഡര്‍ പ്ലാങ്ക്. റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്‌ലി ഫിറ്റ്നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Virat kohlis challenge rahul gandhi has one for narendra modi