/indian-express-malayalam/media/media_files/uploads/2018/12/vc-759.jpg)
ലഖ്‌നൗ: ആൾക്കൂട്ട കൊലപാതകങ്ങൾ നിരന്തര സംഭവങ്ങളാകുന്ന ഉത്തർപ്രദേശിൽ എരിതീയിൽ എണ്ണയൊഴിക്കും വിധം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗവുമായി പൂർവാഞ്ചൽ സർവകലാശാല വൈസ് ചാൻസിലർ രാജാ റാം യാദവ്. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ വിദ്യാർത്ഥികളോട് കൊലപാതകം ചെയ്യാൻ മടിച്ച് നിൽക്കേണ്ട എന്ന പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
#WATCH Purvanchal University Vice-Chancellor Raja Ram Yadav at a seminar in the University in Ghazipur: If you’re a student of this University, never come crying to me. If you ever get into a fight, beat them, if possible murder them, we’ll take care of it later. (29.12.18) pic.twitter.com/omFqXN55z9
— ANI UP (@ANINewsUP) December 30, 2018
വെള്ളിയാഴ്ച്ച ഗാസിപ്പൂര് ജില്ലയിലെ സത്യദേവ് ഡിഗ്രി കോളേജിലെ ചടങ്ങിനിടെയാണ് വിവാദ പ്രസംഗം അരങ്ങേറിയത്. 'ഉന്നത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സെമിനാറിനിടയിലാണ് വൈസ് ചാൻസിലർ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം നടത്തിയത്. "നിങ്ങൾ പൂർവാഞ്ചൽ സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണെങ്കിൽ ആരെങ്കിലുമായി തർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം കരഞ്ഞു കൊണ്ട് എന്റെ മുന്നിൽ വരേണ്ട. ഞാൻ ഒരു കാര്യം പറയാം. നിങ്ങൾ തർക്കത്തിൽ ഏർപ്പെട്ടതിന് ശേഷം എതിരാളിയിലെ അടിച്ചതിന് ശേഷമെ മടങ്ങി വരാൻ പാടുള്ളു. നിങ്ങൾക്ക് അവരെ കൊല്ലാൻ സാധിച്ചാൽ കൊന്നോളു. ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം." എന്നാണ് വൈസ് ചാൻസിലർ പറഞ്ഞത്.
അലഹബാദ് സർവ്വകലാശാലയിൽ ഭൗതിക ശാസ്ത്ര വിഭാഗം പ്രൊഫസ്സറായിരുന്ന യാദവ് കഴിഞ്ഞ വർഷമാണ് പൂർവാഞ്ചൽ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി ചുമതലയേറ്റത്.
നിരവധി ആൾക്കൂട്ട അക്രമങ്ങളാണ് ഉത്തർപ്രദേശിൽ അരങ്ങേറുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ബുലന്ദ്ഷെഹറിൽ ഉൾപ്പടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.