scorecardresearch
Latest News

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സഹായിക്കാതെ മൊബൈലിൽ ദൃശ്യം പകർത്തി നാട്ടുകാർ, രക്ഷകനായി പൊലീസ്

രക്തം വാർന്ന് വഴിയരികിൽ കിടക്കുന്ന പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്നതും നാട്ടുകാർ നോക്കിനിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതുമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്

അപകടത്തിൽപ്പെട്ട പെൺകുട്ടിയെ സഹായിക്കാതെ മൊബൈലിൽ ദൃശ്യം പകർത്തി നാട്ടുകാർ, രക്ഷകനായി പൊലീസ്

കനൗജ്: അപകടത്തിൽപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാതെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി നാട്ടുകാർ. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. രക്തം വാർന്ന് വഴിയരികിൽ കിടക്കുന്ന പെൺകുട്ടി സഹായത്തിനായി അഭ്യർത്ഥിക്കുന്നതും നാട്ടുകാർ നോക്കിനിന്ന് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതുമായ വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥൻ എത്തിയാണ് പതിമൂന്നുകാരിയെ ആശുപത്രിയിൽ എത്തിച്ചത്.

”ഞായറാഴ്ച കടയിൽ സാധനം വാങ്ങാൻ പോയതായിരുന്നു പെൺകുട്ടി. ഏറെ നേരമായിട്ടും വീട്ടിൽ മടങ്ങി എത്താതായതോടെ കുടുംബം അന്വേഷിച്ചിറങ്ങി. വഴയരികിൽ പെൺകുട്ടി കിടക്കുന്നതു കണ്ട ഒരാളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ പ്രദേശത്ത് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ മനോജ് പാണ്ഡെ സ്ഥലത്തെത്തുകയും പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു,” എസ്‌പി കുൻവർ അനുപം സിങ് പറഞ്ഞു.

ഒരു യുവാവുമായി പെൺകുട്ടി സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എസ്‌പി പറഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. അതിനുശേഷം മാത്രമേ പെൺകുട്ടി പീഡനത്തിനിരയായോ എന്നു പറയാൻ കഴിയൂവെന്ന് എസ്‌പി സിങ് വ്യക്തമാക്കി.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Viral clip from up 13 yr old injured girl seeks help bystanders shoot videos