റിയോ: ബ്ര​സീ​ലി​ലെ ജയിലിൽ നടന്ന കലാപത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20ഓളം പേർക്ക് പരുക്കേറ്റു. ഗോ​യി​യാ​സി​ലു​ള്ള ജ​യി​ലി​ലാണ് തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.

അ​പ​രെ​സി​ഡ ഡെ ​ഗോ​യാ​നി​യ ജ​യി​ലി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞായിരുന്നു സംഭവം. അക്രമം നടക്കുന്നതിനിടെ ഒരു കൂട്ടർ ജയിലിനകത്ത് തീയിട്ടു. ഇതോടെ നിരവധി പേർ ജയിൽ ചാടി. നൂറിലേറെ പേർ തടവുചാടിയെന്നാണ് റിപ്പോർട്ട്. ഇവരിൽ 29 പേരെ സുരക്ഷ വിഭാഗം പിടികൂടി.

ജയിലിലെ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള കഠിനപ്രയത്നത്തിലാണ് പൊലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ