കൊഹിമ: തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിനെതിരെ നാഗാലാൻഡിൽ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള പ്രക്ഷോഭം അക്രമസക്തമായി. തലസ്ഥാനമായ കൊഹിമയിൽ പ്രകടനം നടത്തിയ ആയിരക്കണക്കിനുപേർ സെക്രട്ടറിയേറ്റ് കെട്ടിടം ആക്രമിച്ചു.

പ്രക്ഷോഭത്തിൽ ഗവൺമെന്റ് ഓഫീസുകളും വാഹനങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. പ്രക്ഷോഭകാരികളെ നേരിടാൻ കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. പ്രക്ഷോഭകാരികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നേരത്തേ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്ന് നടന്ന പ്രക്ഷോഭങ്ങളിലും നിരവധി പേർക്കു പരുക്കേറ്റു. സ്ത്രീ സംവരണം പാടില്ലെന്ന് സർക്കാരുമായുള്ള ചർച്ചയിൽ ഗോത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾ തലപ്പത്ത് വരരുതെന്ന് ആവശ്യപ്പെടുന്ന ഗോത്രങ്ങളാണ് പ്രക്ഷോഭം നടത്തുന്നത്. ഇവരുമായുള്ള ചര്‍ച്ചയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് രണ്ടു മാസത്തേക്ക് മാറ്റി വെക്കുമെന്ന് അറിയിച്ചെങ്കിലും ഫെബ്രുവരി ഒന്നിന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് വാളുകളും കുന്തങ്ങളുമേന്തിയ പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ