scorecardresearch
Latest News

JNU Highlights: ആർഎസ്എസ് ബന്ധമുള്ള അധ്യാപകർ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു: ഐഷ ഘോഷ്

JNU Live News Updates: ജെഎന്‍യു അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി

JNU Highlights: ആർഎസ്എസ് ബന്ധമുള്ള അധ്യാപകർ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു: ഐഷ ഘോഷ്

JNU Highlights: ന്യൂഡല്‍ഹി: ആർഎസ്എസുമായി ബന്ധമുള്ള അധ്യാപകർ ക്യാമ്പസിൽ അക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമങ്ങൾക്കിടെ ഗുരുതരമായി പരുക്കേറ്റ യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്. വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങൾ തടയാൻ പൊലീസ് പോലും ഇടപ്പെട്ടില്ലെന്നും അവർ ആരോപിച്ചു. പൊലീസും കുറ്റവാളികളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും ഐഷ പറഞ്ഞു.

അതേസമയം ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. ബിജെപിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജെഎന്‍യുവിലെ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിനിധികളോട് സംഭവത്തെ കുറിച്ച് സംസാരിക്കണമെന്ന് ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്‌ജാലിനാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.

Read Also: അധ്യാപകര്‍ക്കു നേരെ കല്ലും വടികളുമായി അക്രമി സംഘം; ജെഎന്‍യുവില്‍ ഇന്നലെ രാത്രി സംഭവിച്ചത്

ജെഎന്‍യു അക്രമ സംഭവങ്ങളില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ഇടപെട്ടു. സര്‍വകലാശാല രജിസ്ട്രാറെ വിളിച്ചുവരുത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമ സംഭവങ്ങളെ കുറിച്ച് രജിസ്ട്രാറും സര്‍വകലാശാല റെക്ടറും റിപ്പോര്‍ട്ട് നല്‍കണം. ജെഎന്‍യു ക്യാംപസിനകത്തെ അക്രമങ്ങളെ തുടര്‍ന്ന് സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു. അക്രമം നടക്കുന്ന സമയത്ത് ഹോസ്റ്റലിന് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്നും സീനിയര്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിക്കത്തില്‍ പറയുന്നു.

Read Also: ജെഎന്‍യുവിലെ സംഘര്‍ഷം ആസൂത്രിതം? തെളിവായി വാട്‌സാപ്പ് സന്ദേശങ്ങള്‍

കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റിണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇടത് വിദ്യാര്‍ഥി സംഘടനയില്‍ ഉള്‍പ്പെട്ട 30 ഓളം പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. പത്തിലേറെ അധ്യാപകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

Read Also: നിങ്ങളുടെ ലക്ഷ്യം ഇവിടെ നടക്കില്ല; ജെഎന്‍യുവിലെ സംഘപരിവാർ ഭീകരതയ്‌ക്കെതിരെ യെച്ചൂരി

ജെഎന്‍യു അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. സര്‍വകലാശാലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരാണ് ജെഎന്‍യുവില്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. പ്രധാന കവാടത്തില്‍ അടക്കം കനത്ത പൊലീസ് കാവലുണ്ട്.

ജെഎൻയു ക്യാംപസിനുള്ളിൽ വിദ്യാർഥികളെയും അധ്യാപകരെയും വടിയും ഇഷ്ടികയും ഉപയോഗിച്ച് മുഖമൂടി ധരിച്ച, ആയുധധാരികളായ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ വെെകീട്ട് ഏഴ് മണിയോടെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആക്രമിക്കപ്പെട്ടവരിൽ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയൻ (ജെഎൻയുയു) പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടുന്നു. ഐഷെയുടെ തലയ്ക്ക് പരിക്കേറ്റു. അഖിൽ ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) അംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ജെഎൻയുസു അവകാശപ്പെട്ടു. എന്നാല്‍ എബിവിപി ഇത് നിഷേധിച്ചു.

Live Blog

JNU Live News Updates: ജെഎൻയു അക്രമം, വാർത്തകൾ തത്സമയം














20:16 (IST)06 Jan 2020





















പ്രതിഷേധം കൊച്ചിയിൽ

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴസിറ്റിയിലേക്ക് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അടക്കം ക്രൂരമായി ആക്രമിച്ച സംഭവത്തിനെതിരെ എറണാകുളത്ത് നടന്ന പ്രതിഷേധം.

19:15 (IST)06 Jan 2020





















ആർഎസ്എസ് ബന്ധമുള്ള അധ്യാപകർ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നു: ഐഷ ഘോഷ്

ആർഎസ്എസുമായി ബന്ധമുള്ള അധ്യാപകർ ക്യാമ്പസിൽ അക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമങ്ങൾക്കിടെ ഗുരുതരമായി പരുക്കേറ്റ യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്. വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങൾ തടയാൻ പൊലീസ് പോലും ഇടപ്പെട്ടില്ലെന്നും അവർ ആരോപിച്ചു. പൊലീസും കുറ്റവാളികളും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും ഐഷ പറഞ്ഞു.

15:07 (IST)06 Jan 2020





















പൊലീസിനെതിരെ ചിദംബരം

ജെഎൻയുവിലെ അക്രമ സംഭവങ്ങൾക്ക് കാരണം ഡൽഹി പൊലീസ് ആണെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. അക്രമങ്ങളുടെ ഉത്തരവാദിത്തം ഡൽഹി പൊലീസ് ഏറ്റെടുക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു. 

15:05 (IST)06 Jan 2020





















വിസിക്കെതിരെ സിപിഎം

ജെഎൻയു വിസിക്കെതിരെ സിപിഎം രംഗത്ത്. വെെസ് ചാൻസലർ എം.ജഗദേഷ് കുമാറിനെ പുറത്താക്കണമെന്ന് സിപിഎം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. 

13:47 (IST)06 Jan 2020





















സബർമതി ഹോസ്റ്റൽ വാർഡന്റെ രാജിക്കത്ത്

13:40 (IST)06 Jan 2020





















വിസി രാജിവയ്‌ക്കണം

ജെഎൻയു വെെസ് ചാൻസലർ രാജിവയ്ക്കണമെന്ന് ഇടത് വിദ്യാർഥികൾ. ആസൂത്രിതമായ ആക്രമണമാണ് ക്യാംപസിൽ നടന്നതെന്നും വെെസ് ചാൻസലറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. സുരക്ഷയും സമാധാനവും ഉറപ്പിക്കാന്‍ ആയില്ലെങ്കില്‍ വിസി ഒഴിയണം.വിസി ഭീരുവിനെ പോലെയാണ് പെരുമാറിയത്. വിസി രാജിവെയ്ക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു. 

13:39 (IST)06 Jan 2020





















വിദ്യാർഥികൾക്കെതിരെ വിസി

സമരം ചെയ്യുന്ന വിദ്യാർഥികളെ കുറ്റപ്പെടുത്തി വിസി. പ്രശ്നങ്ങൾക്ക് കാരണം സമരക്കാർ ആണെന്ന് വിസി കുറ്റപ്പെടുത്തി. 

13:27 (IST)06 Jan 2020





















ജെഎന്‍യു അക്രമം: ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാംപസിനകത്തെ അക്രമങ്ങളെ തുടര്‍ന്ന് സബര്‍മതി ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിവച്ചു. അക്രമം നടക്കുന്ന സമയത്ത് ഹോസ്റ്റലിന് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവയ്ക്കുന്നതെന്നും സീനിയര്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ രാജിക്കത്തില്‍ പറയുന്നു.

11:32 (IST)06 Jan 2020





















എഫ്ഐആർ രജിസ്റ്റർ ചെയ്തു

ജെഎൻയു സംഘർഷത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 

11:28 (IST)06 Jan 2020





















ലഫ്.ഗവർണർക്ക് നിർദേശം നൽകി അമിത് ഷാ

ജെഎന്‍യുവിലെ അക്രമ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തുന്നു. ബിജെപിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജെഎന്‍യുവിലെ വിദ്യാര്‍ഥികളുമായി സംസാരിക്കാന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രതിനിധികളോട് സംഭവത്തെ കുറിച്ച് സംസാരിക്കണമെന്ന് ലഫ്.ഗവര്‍ണര്‍ അനില്‍ ബയ്‌ജാലിനാണ് അമിത് ഷാ നിര്‍ദേശം നല്‍കിയത്.

10:01 (IST)06 Jan 2020





















അക്രമങ്ങൾ ആസൂത്രിതമെന്ന് കപിൽ സിബൽ

10:00 (IST)06 Jan 2020





















അപലപിച്ച് പിണറായി വിജയൻ

ജെഎന്‍യു സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാർഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്‌ണുതയുടെ അഴിഞ്ഞാട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജവഹർലാൽ നെഹ്‌റു സർവകലാശാല ക്യാംപസിൽ വിദ്യാർഥികളെയും അധ്യാപകരെയും നാസി മാതൃകയിൽ ആക്രമിച്ചവർ രാജ്യത്ത് അരക്ഷിതാവസ്ഥയും കലാപവും സൃഷ്ടിക്കാൻ ഇറങ്ങിയവരാണ്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർഥി യൂണിയൻ പ്രസിഡന്റിനെ ആശുപത്രിയിൽ കൊണ്ടുപോയ ആംബുലൻസ് തടയാൻ എബിവിപിക്കാർ തയ്യാറായി എന്ന വാർത്ത കലാപ പദ്ധതിയുടെ വ്യാപ്‌തി സൂചിപ്പിക്കുന്നതാണെന്ന് പിണറായി ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഭീകര സംഘത്തിന്റെ സ്വഭാവമാർജിച്ചാണ് ക്യാംപസിൽ മാരകായുധങ്ങളുമായി അക്രമി സംഘം എത്തിയത്. ക്യാംപസുകളിൽ രക്തം വീഴ്ത്തുന്ന വിപത്കരമായ ഈ കളിയിൽ നിന്ന് സംഘപരിവാർ ശക്തികൾ പിന്മാറണമെന്ന് പിണറായി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ശബ്ദം ഈ നാടിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്നും പിണറായി പറഞ്ഞു.

09:59 (IST)06 Jan 2020





















എബിവിപിക്കെതിരെ ഇടത് സംഘടനകൾ

എബിവിപിക്കെതിരെ പൊലീസിൽ പരാതി നൽകി ഇടത് സംഘടനകൾ. എബിവിപിക്കെതിരെ മൂന്ന് പരാതികൾ. 

09:59 (IST)06 Jan 2020





















നാല് പേർ പിടിയിൽ

ജെഎൻയുവിൽ അക്രമം നടത്തിയ നാല് പേരെ അറസ്റ്റ് ചെയ്‌തു. മുഖംമൂടി ധരിച്ച് ആക്രമണം നടത്തിയവരാണ് അറസ്റ്റിലായത്. ഇവർ ജെഎൻയു വിദ്യാർഥികളല്ല. 

08:14 (IST)06 Jan 2020





















വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം

ജെഎൻയുവിലെ അക്രമ സംഭവങ്ങൾക്കെതിരെ രാജ്യത്തെ മറ്റ് കലാലയങ്ങളിലും പ്രതിഷേധം. ഇന്നലെ പുലർച്ചെ ആരംഭിച്ച പ്രതിഷേധം പല ക്യാംപസുകളിലും തുടരുകയാണ്. 

08:13 (IST)06 Jan 2020





















ജെഎൻയുവിൽ സുരക്ഷ ശക്തം

08:11 (IST)06 Jan 2020





















അക്രമങ്ങൾ ആസൂത്രിതമെന്ന് തോന്നിക്കുന്ന വാട്‌സാപ്പ് സന്ദേശങ്ങൾ

08:10 (IST)06 Jan 2020





















അക്രമങ്ങൾ ആസൂത്രിതമോ?

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമെന്ന് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്ന് തോന്നുംവിധമുള്ള വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇതേ കുറിച്ച് ചര്‍ച്ചകള്‍ നടന്നത്. യൂണിറ്റി എഗൈന്‍സ്റ്റ് ലെഫ്റ്റ്, ഫ്രണ്ട്‌സ് ഓഫ് ആര്‍എസ്എസ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റാണ് ഇതിന് അടിസ്ഥാനം. ഈ രണ്ടു ഗ്രൂപ്പുകളിലും ജെഎന്‍യുവില്‍ അക്രമങ്ങള്‍ അഴിച്ചുവിടാനുള്ള തയ്യാറെടുപ്പുകള്‍ നടന്നതായി കാണാം. അക്രമികള്‍ക്ക് ജെഎൻയുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. ജെഎൻയു പ്രധാന ഗേറ്റിൽ സംഘർഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു.

JNU Live News Updates: ‘പോലീസ് സാന്നിധ്യത്തിൽ ലാത്തികൾ, വടികൾ, ചുറ്റികകൾ എന്നിവയുമായി മുഖംമൂടി ധരിച്ച് എബിവിപി പ്രവര്‍ത്തകര്‍ ചുറ്റിക്കറങ്ങുന്നു. അവർ ഇഷ്ടികകൾ വലിച്ചെറിയുന്നു, ഹോസ്റ്റലുകളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിക്കുന്നു. നിരവധി അധ്യാപകരെയും മർദ്ദിച്ചിട്ടുണ്ട്. ജെഎൻ‌യു‌യു പ്രസിഡന്റ് ഐഷെ ഘോഷ് ക്രൂരമായി ആക്രമിക്കപ്പെട്ടു, ഐഷെയുയ്ടെ തലയ്ക്ക് വളരെ മോശമായി മുറിവേട്ടിട്ടുണ്ട്. എബിവിപി ഗുണ്ടകൾ പിന്തുടർന്ന് പിടികൂടുന്നതിനിടയിലാണ് വിദ്യാർത്ഥികൾ സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നത്, കുറ്റകൃത്യങ്ങളിൽ പോലീസ് പങ്കാളികളാണ്, അവര്‍ സംഘി പ്രൊഫെസര്‍മാരുടെ ഉത്തരവുകൾ സ്വീകരിക്കുന്നു, ‘ഭാരത് മാതാ കി ജയ്’ മുദ്രാവാക്യം വിളിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്നു! ”വിദ്യാർത്ഥി യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Violence jnu campus abvp terror left students union live updates