തൃപുരയിലെ അക്രമ സംഭവങ്ങൾ: ഹൈക്കോടതി സ്വമേധയാ ഇടപെട്ടു, സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലം സമർപിക്കണം

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു

Tripura high court, tripura HC on vandalism, tripura HC on violence, Tripura Police, Tripura mosque vandalism, Tripura law and order, Tripura crime, Tripura Police on Fake news, Tripura Rally, Panisagar, Panisagar rally, Indian Express, തൃപുര, ഹൈക്കോടതി, Malayalam News, IE Malayalam
പ്രതീകാത്മക ചിത്രം

അഗർതല:വടക്കൻ ത്രിപുരിലെ പാനിസാഗർ ജില്ലയിലെ നശീകരണ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം, സംഭവത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ത്രിപുര ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. മേഖലയിൽ സമാധാനം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് നവംബർ പത്തിനകം സർക്കാർ സത്യവാങ്മൂലം നൽകണമെന്നാണ് ഹൈക്കോടതി വെള്ളിയാഴ്ച ആവശ്യപ്പെട്ടത്.

ഒക്ടോബർ 26 ന് വടക്കൻ ത്രിപുര ജില്ലയിൽ നടന്ന അക്രമങ്ങളും അടുത്തിടെ ഉനകോട്ടി, സെപാഹിജാല ജില്ലകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളും സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തിയും ജസ്റ്റിസ് സുഭാഷിഷ് തലപത്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിഷയത്തിൽ സ്വമേധയാ ഇടപെടുകയായിരുന്നു.

ബംഗ്ലാദേശിലെ ദുർഗാപൂജ പന്തലുകളും ഹിന്ദു ക്ഷേത്രങ്ങളും നശിപ്പിക്കുന്നതിനെതിരെ ഒക്ടോബർ 26 ന് വടക്കൻ ത്രിപുരയിലെ പാനിസാഗറിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച റാലിക്ക് വേണ്ടി ആവശ്യമായ പോലീസ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടായിരുന്നെന്ന് അഡ്വക്കേറ്റ് ജനറൽ സിദ്ധാർത്ഥ ശങ്കർ ഡെ കോടതിയെ അറിയിച്ചു.

Also Read: ആര്യന്‍ ഖാന്‍ ജയിൽമോചിതനായി; മന്നത്തിൽ തിരിച്ചെത്തിയത് 26 ദിവസത്തിനുശേഷം

സമാധാനവും ക്രമസമാധാനവും പുനഃസ്ഥാപിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നുെ, എന്നാൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നും കോടതി പറഞ്ഞു. ജില്ലാ തലങ്ങളിൽ മാത്രമല്ല, സബ് ഡിവിഷൻ തലങ്ങളിലും ആവശ്യമെങ്കിൽ പഞ്ചായത്ത് തലങ്ങളിലും സമാധാന സമിതികൾ രൂപീകരിക്കാൻ കോടതി ശുപാർശ ചെയ്തു. സമാധാന പ്രക്രിയയിൽ പൂർണമായി പങ്കാളികളാകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്തു.

പ്രതിഷേധ മാർച്ചിനിടെ രണ്ട് സമുദായങ്ങൾ തമ്മിൽ “ചില സംഘർഷം” ഉണ്ടായെന്നും അതിനെ തുടർന്ന് ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടായതായും അഡ്വക്കേറ്റ് ജനറൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെ മൂന്ന് കടകൾ കത്തിക്കുകയും മൂന്ന് വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌തെന്നാണ് പരാതി. പ്രദേശത്ത് പള്ളിക്ക് കേടുപാടുകൾ വരുത്തിയെന്നും, സ്വത്തുക്കൾ കൊള്ളയടിച്ചെന്നും, സ്ത്രീകളുടെ മാന്യതയെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തികളുണ്ടായെന്നും ആരോപണങ്ങൾ ഉയർന്നു. വിഎച്ച്പിയുടെ പ്രതിഷേധ റാലിക്ക് നേരെ ഭീഷണിയും അധിക്ഷേപവും ഉണ്ടായെന്നും സമാധാനപരമായ മാർച്ചിന് നേരെ ആക്രമണം ഉണ്ടായെന്നും ഒരു എതിർ പരാതിയിലും ആരോപിക്കപ്പെടുന്നു. രണ്ട് കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Violence in tripura hc takes suo motu cognizance

Next Story
ആര്യന്‍ ഖാന്‍ ജയിൽമോചിതനായി; മന്നത്തിൽ തിരിച്ചെത്തിയത് 26 ദിവസത്തിനുശേഷംAryan Khan, Cruise ship drug case, Shah Rukh Khan, Mumbai drug bust case, Aryan Khan jail release, Gauri Khan, Bollywood, Mumbai, Mannat, Suhana Khan, Aryan Khan, Aryan Khan got bail, Aryan Khan bail, Mumbai cruise drugs, Bombay High Court, Shah Rukh Khan, aryan khan release from jail, aryan khan in jail, aryan khan, aryan khan bail, arthur road jail, aryan khan case updates, aryan khan news, aryan khan drug case, aryan khan released, bombay high court, cruise ship drug case, Narcotics Control Bureau, NCB Aryan Khan, Sha Rukh Khan, Aryan Khan drug case, Aryan Khand drug case news, Arbaaz, Munmun Dhamecha, latest news, malayalam news, news in malayalam, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com