ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിലെ സംഘർഷങ്ങൾക്ക് കാരണം പാക്കിസ്ഥാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദമാണെന്ന് രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാരിനോട് തനിക്ക് പല കാര്യങ്ങളിലും വിയോജിപ്പുണ്ടെന്നും, എന്നാൽ കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിൽ പാക്കിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇടപെടേണ്ടെന്നും രാഹുൽ പറഞ്ഞു.
Read More: ഇന്ത്യയിലേക്കുള്ള വ്യോമ-കര പാതകൾ അടച്ചിടാൻ പാക്കിസ്ഥാൻ
There is violence in Jammu & Kashmir. There is violence because it is instigated and supported by Pakistan which is known to be the prime supporter of terrorism across the world.
— Rahul Gandhi (@RahulGandhi) August 28, 2019
“പല പ്രശ്നങ്ങളിലും എനിക്ക് കേന്ദ്ര സർക്കാരിനോട് വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം ഞാന്‍ വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നം മാത്രമാണ്. അതില്‍ പാക്കിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യങ്ങളോ ഇടപടേണ്ടതില്ല. ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ടെന്നത് ശരിയാണ്. ആഗോള തലത്തിൽ ഭീകരതയുടെ പ്രധാന പിന്തുണക്കാരായി അറിയപ്പെടുന്ന പാക്കിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരിൽ അക്രമങ്ങൾ നടക്കുന്നത്,” രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
I disagree with this Govt. on many issues. But, let me make this absolutely clear: Kashmir is India’s internal issue & there is no room for Pakistan or any other foreign country to interfere in it.
— Rahul Gandhi (@RahulGandhi) August 28, 2019
രാഹുലിന്റെ ട്വീറ്റിന് തൊട്ടു പിന്നാലെ ഇത് റീട്വീറ്റ് ചെയ്തുകൊണ്ട് കോൺഗ്രസ് എംപി ശശി തരൂരും പ്രതികരിച്ചു.
Spot on, Chief! This is what @INCIndia has insisted all along: J&K is an integral part of India; we opposed the manner in which Art.370 was abrogated because the way it was done assaulted our Constitution& democratic values. No reason for Pak to draw any comfort from our stand https://t.co/iI8HZ6sopU
— Shashi Tharoor (@ShashiTharoor) August 28, 2019
ശനിയാഴ്ച, രാഹുൽ ഗാന്ധിക്കൊപ്പം 12 പ്രതിപക്ഷ നേതാക്കളുടെ സംഘം കശ്മീരിലേക്ക് പോയിരുന്നു. എന്നാൽ ശ്രീനഗർ വിമാനത്താവളത്തിൽ വച്ച് ഇവരെ തടയുകയും ഡൽഹിയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. താഴ്വരയിലെ സ്ഥിതിഗതികൾ മനസിലാക്കാൻ ഗവർണർ സത്യപാൽ മാലിക് രാഹുലിനെ ക്ഷണിച്ചതിനെ തുടർന്നാണ് നേതാക്കൾ ശ്രീനഗർ സന്ദർശിക്കാൻ പോയത്. എന്നാൽ വിമാനത്താവളത്തിൽ വച്ചു തന്നെ സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നു.
മടങ്ങിയെത്തിയതിന് ശേഷം കശ്മീരിലെ സ്ഥിതിഗതികൾ സാധാരണമല്ലെന്ന കാര്യം വ്യക്തമാണെന്ന് രാഹുൽ പറഞ്ഞു. സെക്ഷൻ 144 കാരണം നിയന്ത്രണങ്ങൾ നിലവിലുണ്ടെങ്കിൽ തനിച്ചു പോകാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.