/indian-express-malayalam/media/media_files/2025/12/20/bangladesh-violence111-2025-12-20-15-50-08.jpg)
Bangladesh Violence Updates
Bangladesh Violence Updates:ധാക്ക: ബംഗ്ലാദേശിൽ അക്രമസംഭവങ്ങൾ വീണ്ടും രൂക്ഷമായി. തലസ്ഥാനമായ ധാക്കയിൽ പ്രക്ഷോഭകർ പ്രമുഖ മാധ്യമസ്ഥാപനങ്ങളായ 'ദ ഡെയ്ലി സ്റ്റാർ', 'പ്രഥം ആലോ' എന്നിവയുടെ ആസ്ഥാനങ്ങൾ ആക്രമിച്ച് തീയിട്ടു. ജൂലൈ പ്രക്ഷോഭത്തിലെ മുൻനിര പോരാളിയായിരുന്ന ഷരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെയാണ് നഗരത്തിൽ വ്യാപക അക്രമങ്ങൾ അരങ്ങേറിയത്.
Also Read:സംഘർഷമൊഴിയാതെ ബംഗ്ലാദേശ്; ധാക്കയിൽ വ്യാപക ആക്രമണം
ഡെയ്ലി സ്റ്റാറിന്റെ ഓഫീസിലേക്ക് വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഇരച്ചുകയറിയ അക്രമികൾ ഫർണിച്ചറുകളും ഉപകരണങ്ങളും തകർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. തീപടർന്നതോടെ പുകനിറഞ്ഞ കെട്ടിടത്തിനുള്ളിൽ 28-ഓളം മാധ്യമപ്രവർത്തകരും ജീവനക്കാരും മണിക്കൂറുകളോളം കുടുങ്ങിപ്പോയി. പിന്നീട് സൈന്യവും അഗ്‌നിശമന സേനയും എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. അക്രമത്തെത്തുടർന്ന് വൈദ്യുതിയും വെള്ളവും വിച്ഛേദിക്കപ്പെട്ടതിനാൽ 34 വർഷത്തെ ചരിത്രത്തിലാദ്യമായി ഡെയ്ലി സ്റ്റാറിന് പത്രത്തിന്റെ അച്ചടി മുടങ്ങി.
Also Read:ബംഗ്ലാദേശിലെ വിസാ സെന്ററുകൾ ഇന്ത്യ അടച്ചു
സമാനമായ രീതിയിൽ 'പ്രഥം ആലോ'യുടെ കാർവാൻ ബസാർ ഓഫീസിലും അക്രമികൾ വൻ നാശനഷ്ടങ്ങൾ വരുത്തി. 150-ഓളം കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും മറ്റ് ഉപകരണങ്ങളും കൊള്ളയടിക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. ഇവിടെയും ജീവനക്കാർക്ക് പരിക്കേൽക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു.
മാധ്യമ സ്ഥാപനങ്ങൾ കൂടാതെ, പ്രശസ്ത സാംസ്‌കാരിക കേന്ദ്രങ്ങളായ ഛായാനൗത് ഭവൻ, ഉദീചി ശിൽപിഗോഷ്ഠി എന്നിവയും ഷെയ്ഖ് മുജിബുർ റഹ്മാന്റെ വസതിയും (ധൻമണ്ടി-32) ആക്രമിക്കപ്പെട്ടു.
Also Read:10 മാസത്തിനുള്ളിൽ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു; വീണ്ടും അവകാശവാദവുമായി ട്രംപ്
'ഞങ്ങൾ രക്തം ചിന്തിട്ടുണ്ട്, ഇനിയും ചിന്തും', 'ഡൽഹിയോ ധാക്കയോ: ധാക്ക, ധാക്ക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു അക്രമികളുടെ തേർവാഴ്ച. ഈ പത്രങ്ങൾ 'ഡൽഹിയുടെ അടിമകളാണെന്ന്' (ഉലഹവശ' െഹമുറീഴ) ആരോപിച്ചായിരുന്നു ആക്രമണം. ഹാദിയുടെ കൊലയാളികളെ ശിക്ഷിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു.
അതേസമയം, ശനിയാഴ്ച പുതിയ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഹാദിയുടെ സംസ്‌കാര ചടങ്ങുകൾക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ധാക്കയിലേക്ക് ഒഴുകുകയാണ്.
Read More:വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിടുമെന്ന് ട്രംപ്; നിർണായക നീക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us