ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന ഓർഡിനൻസ് കേന്ദ്ര സർക്കാർ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണ പകർച്ചവ്യാധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ നിർഭാഗ്യവശാൽ ആക്രമിക്കപ്പെടുകയാണ്. അവർക്കെതിരായ അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു ഓർഡിനൻസ് കൊണ്ടുവന്നു, രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം ഇത് നടപ്പിലാക്കുമെന്ന് ജാവദേക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എപ്പിഡെമിക് ഡിസീസസ് ആക്ട് 1897 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ പ്രതിനിധികളുമായും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷ് വർധനും വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചതിനു പിന്നാലെയാണ് കാബിനറ്റ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാജ്യത്ത് ഒരുപാട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ഡോ.ഹർഷ് വർധനോടൊപ്പം ഷാ വീഡിയോ കോൺഫറൻസ് നടത്തിയത്.

Read Also: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊറോണ ടെസ്റ്റ് നടത്തിയതായി റിപ്പോർട്ട്

സർക്കാർ ഒപ്പമുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ബുധനാഴ്ച ആസൂത്രണം ചെയ്ത പ്രതീകാത്മക പ്രതിഷേധം പിൻവലിക്കണമെന്ന് ഡോക്ടർമാരോട് അഭ്യർത്ഥിച്ചു. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഇന്ന് രാത്രി ഒമ്പത് മണിക്ക് ആശുപത്രികളിലും വീടുകളിലും മെഴുകുതിരി കത്തിച്ച് ‘വൈറ്റ് അലേര്‍ട്ട്’ എന്ന പേരില്‍ പ്രതിഷേധം അറിയിക്കാനാണ് ഐഎംഎയുടെ ആഹ്വാനം. ചെന്നൈയിൽ ഡോക്ടറുടെ മൃതദേഹത്തോട് കാണിച്ച അനാദരവിലും പ്രതിഷേധം അറിയിക്കാനാണ് ഈ പ്രതിഷേധം.

Read in English: Covid-19: Violence against healthcare workers now punishable by up to 7 years in prison

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook