scorecardresearch

അദാനിയുടെ സഹോദരൻ വിനോദ് അദാനി ഉൾപ്പടെ 66 ഇന്ത്യക്കാർക്ക് സൈപ്രസിൽ നിക്ഷേപം

2007-ൽ അവതരിപ്പിച്ച "ഗോൾഡൻ പാസ്‌പോർട്ട്" പദ്ധതിയെ 'സൈപ്രസ് ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാം' എന്നും വിളിച്ചിരുന്നു. സാമ്പത്തികമായി പ്രമുഖരായ വ്യക്തികൾക്ക് സൈപ്രസ് പൗരത്വം നൽകാനും അതുവഴി രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും ഇത് സഹായിച്ചു

2007-ൽ അവതരിപ്പിച്ച "ഗോൾഡൻ പാസ്‌പോർട്ട്" പദ്ധതിയെ 'സൈപ്രസ് ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാം' എന്നും വിളിച്ചിരുന്നു. സാമ്പത്തികമായി പ്രമുഖരായ വ്യക്തികൾക്ക് സൈപ്രസ് പൗരത്വം നൽകാനും അതുവഴി രാജ്യത്തേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും ഇത് സഹായിച്ചു

author-image
Ritu Sarin
New Update
Cyprus Confidential, Express Investigation, Adani

വ്യവസായി ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ്, വ്യവസായി പങ്കജ് ഓസ്വാൾ, റിയൽ എസ്റ്റേറ്റ് ഭീമന്‍ സുരേന്ദ്ര ഹിരാനന്ദാനി എന്നിവർ  തമ്മിൽ എന്ത്?

Advertisment

സൈപ്രസ്. അതിന്റെ "ഗോൾഡൻ പാസ്പോർട്ടിന്" വേണ്ടിയുള്ള അവരുടെ തേടല്‍/ പാച്ചില്‍

ഓഫ്‌ഷോർ കമ്പനികളുടെ സ്ഥാപിക്കുന്നവരുടെ  പ്രിയപ്പെട്ട ഇടമായ  സൈപ്രസ്, മെഡിറ്ററേനിയനിലെ സുഖപ്രദമായ ജീവിതത്തിനോ നാട്ടിലേക്ക് മടങ്ങിയെത്തിയാൽ നേരിടേണ്ടി വരുന്ന ക്രിമിനൽ കുറ്റങ്ങളിൽ നിന്നും കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ നിന്നും സുരക്ഷ എന്ന നിലയിലോ  സമ്പന്നരായ ഇന്ത്യക്കാരും എൻ ആർ ഐകളും  പൗരത്വം നേടാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട പ്രദേശം കൂടിയാണ് സൈപ്രസ്.

2007-ൽ അവതരിപ്പിച്ച "ഗോൾഡൻ പാസ്‌പോർട്ട്" പദ്ധതിയെ "സൈപ്രസ് ഇൻവെസ്റ്റ്‌മെന്റ് പ്രോഗ്രാം" എന്നും വിളിച്ചിരുന്നു. സാമ്പത്തികമായി പ്രമുഖരായ വ്യക്തികൾക്ക് സൈപ്രസ് പൗരത്വം നൽകാനും അതുവഴി അവിടേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും ഇത് സഹായിച്ചു.

Advertisment

സൈപ്രസ് ഗവൺമെന്റിന്റെ 2022 ലെ ഓഡിറ്റ് കാണിക്കുന്നത് മൊത്തം 7,327 വ്യക്തികൾക്ക് സൈപ്രിയറ്റ് പാസ്‌പോർട്ടിനായി അനുമതി നൽകിയിട്ടുണ്ട്, അവരിൽ 3,517 പേർ “നിക്ഷേപകരും” ബാക്കിയുള്ളവർ അവരുടെ കുടുംബാംഗങ്ങളുമാണ്.

ഈ പദ്ധതി നിരവധി മാറ്റങ്ങളിലൂടെ കടന്നു പോയി. അപേക്ഷകർ കാണിക്കേണ്ട നിക്ഷേപത്തിന്റെ തുകയും മറ്റും-2020 വരെ, ക്രിമിനൽ കുറ്റങ്ങൾ, സംശയാസ്പദമായ സ്വഭാവം, പി ഇ പി (PEP -രാഷ്ട്രീയമായി എക്ഷ്പൊസുരല്ല വ്യക്തികൾ) എന്നിങ്ങനെയുള്ള  വ്യക്തികളെ 2020വരെ സൈപ്രസ് പാസ്‌പോർട്ടുകൾ സ്വന്തമാക്കാൻ അനുവദിച്ചിരുന്നുവെങ്കിലും ദുരുപയോഗം നടത്തിയെന്ന ആരോപണങ്ങളെ തുടർന്ന് ഇത് റദ്ദാക്കപ്പെട്ടു.

സൈപ്രസ് കോൺഫിഡൻഷ്യൽ പ്രോജക്റ്റിലെ പങ്കാളിയായ ഒ സി സി ആർ പി (OCCRP -ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്റ്റ്), "ഗോൾഡൻ പാസ്‌പോർട്ടുകൾ" നേടിയ ആയിരക്കണക്കിന് പ്രമുഖ വ്യക്തികളുടെ മുഴുവൻ വിവരങ്ങളും സൈപ്രസ് സർക്കാർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടുകളും കരസ്ഥമാക്കി. 2020 ന് ശേഷം 83 കേസുകളാണ് പാസ്‌പോർട്ട് അസാധുവാക്കാൻ ശിപാർശ ചെയ്തതെന്ന് ഇത് കാണിക്കുന്നു.

2014 നും 2020 നും ഇടയിൽ, 66 ഇന്ത്യക്കാർക്ക് സൈപ്രസ് പാസ്‌പോർട്ടുകൾ നേടാൻ കഴിഞ്ഞുവെന്ന് ഡാറ്റ കാണിക്കുന്നു - ഇതിനായുള്ള പ്രക്രിയ പൂർണ്ണമായി പൂർത്തിയാക്കാൻ ശരാശരി മൂന്ന് മാസം മുതൽ ഒരു വർഷം വരെ എടുക്കും.

സൈപ്രസ് പൗരത്വം അനുവദിച്ച ആദ്യകാല അപേക്ഷകരിൽ ഗൗതം അദാനിയുടെ ജ്യേഷ്ഠൻ വിനോദ് ശാന്തിലാൽ അദാനി ഉൾപ്പെടുന്നു, അദ്ദേഹത്തിന്റെ ഓഫ്‌ഷോർ ഹോൾഡിങ്ങുകൾ 2023 ജനുവരിയിലെ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും ധനികരായ എൻആർഐകളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന വിനോദ് അദാനി 1990-കളുടെ തുടക്കം മുതൽ ദുബായിലാണെങ്കിലും               കൈവശമുള്ളത് സൈപ്രസ് പാസ്‌പോർട്ടാണ്. 2016 ഓഗസ്റ്റ് മൂന്നിന് "ഗോൾഡൻ പാസ്‌പോർട്ട്" സ്കീമിന് അപേക്ഷിച്ച രേഖകളിൽ ഒരു "നിക്ഷേപകൻ" ആയി അദ്ദേഹത്തെ  രേഖപ്പെടുത്തിയിട്ടുണ്ടെന്ന്  ഒ സി സി ആർ പി (OCCRP) ഡാറ്റ കാണിക്കുന്നു. കഷ്ടിച്ച് മൂന്ന് മാസത്തിനുള്ളിൽ, നവംബർ 25, 2016 ന്, അദ്ദേഹത്തിന്റെ അപേക്ഷ അംഗീകരിക്കുകയും സൈപ്രസ് പൗരത്വം നൽകുകയും ചെയ്തു.

ഇന്ത്യൻ എക്‌സ്‌പ്രസ്-ഐസിഐജെ ഓഫ്‌ഷോർ അന്വേഷണത്തിൽ ഇതിന് മുമ്പും വിനോദ് അദാനിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. ആദ്യത്തേത്, 2016-ൽ പുറത്തുവന്ന പനാമ പേപ്പറിൽ ആയിരുന്നു- 1994-ൽ ബഹാമാസിൽ ജി എ ഇന്റര്‍നാഷണല്‍ എന്ന കമ്പനി സ്ഥാപിക്കുന്നതിനുള്ള  അദാനി ഗ്രൂപ്പിന്റെ അന്നത്തെ മുൻനിര കമ്പനിയായ അദാനി എക്‌സ്‌പോർട്ട്‌സ് രൂപീകരിച്ച് മാസങ്ങൾക്ക് ശേഷം. 2021-ലെ പണ്ടോറ പേപ്പറുകളിൽ, ഹൈബിസ്കസ് ആർഇ ഹോൾഡിംഗ്സ് ലിമിറ്റഡ് എന്ന ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ് കമ്പനിയെ ഒന്നാക്കിയതുമായി  ബന്ധപ്പെട്ടായിരുന്നു  വിനോദ് അദാനിയുടെ പേര് പുറത്തുവന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിശദമായി വിവരിച്ചിരിക്കുന്നതുപോലെ, ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ  ശൃംഖല കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ പങ്ക് കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള ഈ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. വിനോദ് അദാനിയുടെയോ അടുത്ത അനുയായികളുടെയോ നിയന്ത്രണത്തിലുള്ള 38 മൗറീഷ്യസ് ഷെൽ സ്ഥാപനങ്ങളെ ഹിഡൻബർഗ്  റിപ്പോർട്ട് തിരിച്ചറിഞ്ഞിരുന്നു; സൈപ്രസ്, യുഎഇ, സിംഗപ്പൂർ, നിരവധി കരീബിയൻ ദ്വീപുകൾ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളെ ഈപറ്റിയും ഈ റിപ്പോർട്ടിൽ  പറയുന്നുണ്ട്.

ഹിൻഡൻബർഗിന് ശേഷം, അദാനി ഗ്രൂപ്പിന്റെ ബിസിനസ് പ്രവർത്തനങ്ങളിൽ അതുവരെ കൂടുതലും പിൻസീറ്റിൽ ഇരുന്ന വിനോദ് അദാനിയുടെ പങ്ക് ശ്രദ്ധയിൽ വന്നു.  “വിനോദ് അദാനി ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിലോ അവയുടെ അനുബന്ധ സ്ഥാപനങ്ങളിലോ ഒരു മാനേജിരിയല്‍ പദവിയും വഹിക്കുന്നില്ലെന്നും അവരുടെ ദൈനംദിന കാര്യങ്ങളിൽ  ഒരു പങ്കുമില്ലെന്നും," അദാനി ഗ്രൂപ്പിലെ വിവിധ ലിസ്‌റ്റഡ് സ്ഥാപനങ്ങളുടെ 'പ്രൊമോട്ടർ ഗ്രൂപ്പിന്റെ' ഭാഗമാണെങ്കിലും, കമ്പനി പറഞ്ഞു.

സൈപ്രസ് പൗരത്വം നേടിയ മറ്റൊരു പ്രമുഖ ഇന്ത്യക്കാരൻ വ്യവസായി പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളുമാണ്.

ലിക്വിഡ് അമോണിയം നിർമ്മാതാക്കളായ ബർറപ്പ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ സ്ഥാപകനാണ് പങ്കജ് ഓസ്വാൾ. ലോകത്തിലെ ഏറ്റവും വിലകൂടിയ  വീടുകളിലൊന്ന് - സ്വിറ്റ്സർലൻഡിൽ 200 മില്യൺ ഡോളര്‍ കൊടുത്തു  വാങ്ങി അദ്ദേഹം അടുത്തിടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

പങ്കജ് ഓസ്വാൾ സൈപ്രസിൽ സ്ഥാപിച്ച കമ്പനിയായ സൈപ്രോൾ ലിമിറ്റഡിനെക്കുറിച്ചുള്ള ഡസൻ കണക്കിന് രേഖകളും അദ്ദേഹത്തിന്റെ പൗരത്വ അപേക്ഷയുടെ വിശദാംശങ്ങളും ഓട്ടിസ് ഡാറ്റയിലുണ്ട്. ഡാറ്റ അനുസരിച്ച്, 2017 ഏപ്രിൽ 28 ന്, പങ്കജ് ഓസ്വാൾ പൗരത്വത്തിനായി അപേക്ഷിച്ചു, എന്നാൽ  അത് അനുവദിക്കുന്നതിന് ഏകദേശം ഒരു വർഷമെടുത്തു - 2018 ഏപ്രിൽ നാലിനാണ് പൗരത്വം നൽകിയത്.

ആകസ്മികമായി, പങ്കജ് ഓസ്വാൾ സൈപ്രിയറ്റ് പൗരത്വം നേടിയപ്പോൾ, അദ്ദേഹം സൈപ്രോൾ ലിമിറ്റഡ് അടച്ചുപൂട്ടി - ഇതിന്റെ തെളിവാണ് കണക്റ്റഡ്‌സ്‌കൈയ്‌ക്കായി കമ്പനിയുടെ അൾട്ടിമേറ്റ് ബെനിഫിഷ്യൽ ഉടമയായി (UBO) 2019 മാർച്ച് 22 ന് സൈപ്രസ് രജിസ്ട്രിയിൽ നിന്ന് കമ്പനിയെ ഒഴിവാക്കാന്‍ അദ്ദേഹം ഒപ്പിട്ടത്.

2020 ഒക്ടോബർ 13-ന്, സൈപ്രസിലെ മന്ത്രിമാരുടെ കൗൺസിൽ "ഗോൾഡൻ  പാസ്‌പോർട്ട്" പദ്ധതിയുടെ "സ്ഥിരമായ ബലഹീനതകളും അതിന്റെ വ്യവസ്ഥകളുടെ ദുരുപയോഗം" ചൂണ്ടിക്കാണിച്ച് ഘട്ടം ഘട്ടമായി നിർത്തലാക്കാൻ തീരുമാനിച്ചു. ദുരുപയോഗം എടുത്തുകാണിച്ചും നിർദ്ദിഷ്ട ഉദാഹരണങ്ങൾ ഉദ്ധരിച്ചും അവർ രണ്ട് അന്വേഷണ റിപ്പോർട്ടുകളും നിയോഗിച്ചു.

ഒ സി സി ആർ പി (OCCRP)ക്ക് ലഭിച്ച ഈ റിപ്പോർട്ടുകളുടെ പതിപ്പുകൾ, മൊത്തം 83 വ്യക്തികളുടെ പേരുകൾ അവലോകനത്തിനും അസാധുവാക്കലിനും  ശിപാർശ ചെയ്തതായി കാണിക്കുന്നു. അവരിൽ ഭൂരിഭാഗവും റഷ്യയിലെ മുൻ പൗരന്മാരായിരുന്നു, ഡാറ്റ അനുസരിച്ച്, മിക്കവരും "നിക്ഷേപകരുടെ തെറ്റായ പ്രസ്താവന" ഉള്ള അപേക്ഷയായി അടയാളപ്പെടുത്തിയിരിക്കുന്നു.

2020 സെപ്റ്റംബറിൽ സൈപ്രസിലെ അറ്റോണി ജനറൽ ജോർജിയോസ് സാവിഡെസ് നിയമിച്ചതും വിരമിച്ച സുപ്രീം കോടതി ചെയർമാനുമായ മൈറോൺ നിക്കോളാറ്റോസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മീഷനാണ് ഈ 83 അസാധുവാക്കലുകൾക്കുള്ള ശുപാർശ നൽകിയത്. ഇതില്‍ എത്ര പേരുടെ സൈപ്രസ് പൗരത്വം റദ്ദാക്കിയെന്ന് സൈപ്രസ് സർക്കാർ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

OCCRP-യും മറ്റ് മാധ്യമ പങ്കാളികളും സൈപ്രസ് രഹസ്യാന്വേഷണത്തിനായി അയച്ച ചോദ്യങ്ങൾക്ക് മറുപടിയായി, 233 വ്യക്തികളുടെ പൗരത്വം റദ്ദാക്കാൻ സൈപ്രസ് ആഭ്യന്തര മന്ത്രാലയം  തീരുമാനിച്ചതായും അവരിൽ 68 വ്യക്തികൾ നിക്ഷേപകരും 165 കുടുംബാംഗങ്ങളുമാണ്.  എന്നിരുന്നാലും, നിക്കോളാറ്റോസ് കമ്മീഷൻ സാധ്യമായ അസാധുവാക്കലിനായി ലിസ്റ്റുചെയ്തിരിക്കുന്നവരെ അവരുടെ അന്വേഷണങ്ങൾ "നടന്നുകൊണ്ടിരിക്കുന്ന" 233 വ്യക്തികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

"സൈപ്രിയറ്റ് പൗരത്വം നഷ്ടപ്പെടുത്തുന്നത് സംബന്ധിച്ച നിയമനിർമ്മാണം നടപ്പിലാക്കാൻ നിലവിലെ ഭരണകൂടം തീരുമാനിച്ചു... സൈപ്രസ് റിപ്പബ്ലിക്കിന്റെ സുരക്ഷാ സേനയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം സ്വന്തം അന്വേഷണങ്ങൾ നടത്തുന്നു."  എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം.

സൈപ്രസ് പാസ്‌പോർട്ട് അസാധുവാക്കാനുള്ള നിർദ്ദേശിത പട്ടികയിൽ ഒരു ഇന്ത്യക്കാരൻ മാത്രമേയുള്ളൂ - അനുഭവ് അഗർവാൾ എന്ന വ്യവസായി. 2016 നവംബർ രണ്ടിന് നാല് മാസത്തിനുള്ളിൽ 'ഗോൾഡൻ പാസ്‌പോർട്ട്' ലഭിച്ച അപേക്ഷകനാണ്  അഗർവാൾ.

നാഷണൽ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് (എൻഎസ്‌ഇഎൽ) അഴിമതിയിൽ അഗർവാളിന് പങ്കുണ്ടെന്നും പൗരത്വത്തിനുള്ള അപേക്ഷയിൽ സംശയാസ്പദമായ കമ്പനികളുമായുള്ള ബന്ധം രേഖപെടുത്തിയില്ല എന്നും നിക്കോളാറ്റോസ് കമ്മീഷൻ അന്വേഷണ റിപ്പോർട്ട് പറയുന്നു.

നിക്ഷേപകരെ 3,600 കോടിയിലധികം കബളിപ്പിച്ച എൻഎസ്ഇഎൽ കുംഭകോണത്തിലെ പ്രധാന പ്രതിയാണ് അഗർവാൾ. 2020 ഓഗസ്റ്റിൽ അബുദാബിയിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു, 2020 ജൂണിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി.

സൈപ്രസ് പൗരത്വം നേടിയ ഇന്ത്യക്കാരുടെ പട്ടികയിൽ അഗർവാൾ മാത്രമല്ല ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികളുടെ നോട്ടപുള്ളിയായിട്ടുള്ളത് എന്നാൽ ഇവരില്‍ പലരും  ഇപ്പോൾ പ്രവർത്തനരഹിതമായ നിക്ഷേപ പദ്ധതി പ്രകാരം സൈപ്രസ് പാസ്‌പോർട്ട് നേടുകയും ചെയ്തു.

2016-ൽ സൈപ്രസ് പൗരത്വം നേടിയ തമിഴ്‌നാട് ആസ്ഥാനമായുള്ള വ്യവസായിയും തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡിന്റെ മുൻ ചെയർമാനുമായ എംജിഎം മാരൻ എന്നറിയപ്പെടുന്ന നേശമണിമാരൻ മുത്തുവും ഇവരിൽ ഉൾപ്പെടുന്നു (അദ്ദേഹത്തിന്റെ അപേക്ഷ കേവലം രണ്ട് മാസത്തിനുള്ളിൽ അംഗീകരിച്ചു ). 2017ൽ അദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും പൗരത്വം ലഭിച്ചു.

എം‌ജി‌എം മാരനും അദ്ദേഹത്തിന്റെ കമ്പനിയായ അഗ്രിഫ്യൂറൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡും ഇന്ത്യയിൽ ഇഡിയുടെ  റഡാറിലുണ്ടായിരുന്നു. 2022 ഡിസംബറിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിയില്ലാതെ സിംഗപ്പൂരിലെ രണ്ട് കമ്പനികളിൽ എം‌ജി‌എം മാരൻ ഒരേ തോതിൽ  വിദേശ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട്  293 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടിയതായി ഇ ഡി  വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

എം‌ജി‌എം മാരന്റെ സൈപ്രസ് പൗരത്വത്തെക്കുറിച്ചും ഇഡി ഔദ്യോഗിക പ്രസ്താവനയിൽ പരാമർശിച്ചു. “ഇന്ത്യൻ നിയമങ്ങളുടെ പരിധിയിൽ നിന്ന് രക്ഷപ്പെടാൻ, എംജിഎം മാരൻ തന്റെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. മാത്രവുമല്ല, സതേൺ അഗ്രിഫുറേൻ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (അദ്ദേഹത്തിന്റെ) വിദേശ നേരിട്ടുള്ള നിക്ഷേപത്തിന്റെ മറവിൽ ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികൾക്ക് ലഭ്യമാകാതിരിക്കാൻ എംജിഎം മാരൻ തന്റെ സ്വത്ത് ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് മാറ്റാൻ തുടങ്ങിയതായും കണ്ടെത്തിയെന്ന് ” ഇ ഡി അവകാശപ്പെട്ടു.

"ഗോൾഡൻ പാസ്‌പോർട്ട്" നേരത്തെ ലഭിച്ചവരിൽ ക്രിമിനൽ കേസുകളിൽ കുടുങ്ങിയവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള വ്യവസായിയായ വിർകരൻ അവസ്തിയും ഭാര്യ റിതിക അവസ്തിയും ഉൾപ്പെടുന്നു. അവരും 2016-ൽ പൗരത്വം നേടി (റിതിക 20 ദിവസത്തിനുള്ളിൽ പാസ്പോർട്ടിന് അർഹത നേടിയതായി  ഡാറ്റ കാണിക്കുന്നു)  പിന്നീട് ലണ്ടനിലേക്ക് മാറി. എന്നാൽ വർഷങ്ങൾക്ക് ശേഷം ആദ്യം ഉത്തർപ്രദേശ് പൊലീസും പിന്നീട് ഡൽഹി പൊലീസും പിന്നീട് ഇഡിയും അവരുടെ പിന്നാലെ കൂടി.

ബുഷ് ഫുഡ്‌സ് ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായി ദമ്പതികൾ ഗോതമ്പും നെല്ലും വാങ്ങി കർഷകരെ കബളിപ്പിച്ചു എന്നതാണ് ഇവർക്കെതിരായ കുറ്റം. അവരെ ഒളിച്ചോടിയവരായി പ്രഖ്യാപിക്കുകയും 2019 ഒക്ടോബറിൽ ലണ്ടനിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2020 നവംബറിൽ, ഇ ഡി  കേസിൽ 750 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ഒരു കുറ്റപത്രം സമർപ്പിച്ചു, ഒടുവിൽ, 2021 ഡിസംബറിൽ, അവരെ കൈമാറാൻ യുകെയിലെ കോടതി അനുവദിച്ചു.

മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർ സുരേന്ദ്ര ഹിരാനന്ദാനിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി അംഗങ്ങളും പട്ടികയിലെ മറ്റ് പ്രമുഖ ഇന്ത്യക്കാരിൽ ഉൾപ്പെടുന്നു. സുരേന്ദ്ര ഹിരാനന്ദാനി തന്റെ സൈപ്രസ് പാസ്‌പോർട്ട് (രണ്ട് മാസത്തിനുള്ളിൽ അംഗീകരിച്ചു) ഭാര്യ അൽക്ക ഭാട്ടിയ ഹിരാനന്ദാനിക്കൊപ്പം 2016 ജൂലൈ 12 ന് സ്വന്തമാക്കിയപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ് മൂന്ന് പേർ 2018 ൽ പൗരത്വം നേടി.

വിനോദ് അദാനി, പങ്കജ് ഓസ്വാൾ, എംജിഎം മാരൻ, സുരേന്ദ്ര ഹിരാനന്ദാനി എന്നിവർക്ക് ഇന്ത്യൻ എക്‌സ്‌പ്രസ് അയച്ച ചോദ്യങ്ങൾ പല തവണ ഓർമ്മിപ്പിച്ചിട്ടും പ്രതികരണമൊന്നും ലഭിച്ചില്ല. വിർകരൺ അവസ്‌തിയുടെ ന്യൂഡൽഹിയിലെ വസതിയിലേക്ക് അയച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ല, അനുഭവ് അഗർവാളിന്റെ ബന്ധുക്കളുമായും ലുധിയാനയിലെ അദ്ദേഹത്തിന്റെ മുൻ വസതിയിലുമുള്ള അന്വേഷണങ്ങൾ അദ്ദേഹം എവിടെയാണെന്ന് ഒരു സൂചനയും നൽകിയില്ല.

Enforcement Directorate Express Investigation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: